ജന്മഭൂമി വിജ്ഞാനോത്സവത്തിന്റെ ആദ്യഘട്ട പരീക്ഷ നവംബര്‍ 20 ഞായറാഴ്ചയാണ് നടക്കുക. അന്നേ ദിവസം ഇന്ത്യന്‍ സമയം രാവിലെ 9:00 മണി മുതല്‍ 24 മണിയ്ക്കൂര്‍ സമയം പരീക്ഷാ ലിങ്കില്‍ പ്രവേശനം അനുവദിയ്ക്കും. അതിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പരീക്ഷാര്‍ത്ഥിയ്ക്ക് ലോഗിന്‍ ചെയ്ത് പരീക്ഷ എഴുതാവുന്നതാണ്.
ഈയവസരത്തില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ എല്ലാ പരീക്ഷാര്ത്ഥികളോടും ഒരു പ്രധാനകാര്യം സൂചിപ്പിയ്ക്കുന്നു. നിങ്ങളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ശരിയാണ് എന്ന് ഉറപ്പു വരുത്താനും ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്ത് ശരിയാക്കാനും ഉള്ള അവസരമാണിത്. ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ പ്രൊഫൈല്‍ എഡിറ്റിംഗ് അനുവദിയ്ക്കുകയുള്ളൂ. പ്രൊഫൈല്‍ സന്ദര്‍ശിച്ച് പരീക്ഷാര്‍ത്ഥിയുടെ പേര്, കാറ്റഗറി, ഏറ്റവും പ്രധാനമായി സ്കൂളിന്റെ വിവരങ്ങള്‍ എന്നിവ ശരിയാണെന്ന് ഉറപ്പു വരുത്താന്‍ ഈയവസരം ഉപയോഗിയ്ക്കേണ്ടതാണ്. ചിലരെങ്കിലും സ്കൂള്‍ വിവരങ്ങള്‍ രേഖപ്പെടുത്താതെ വിടുകയോ, തെറ്റായി കൊടുക്കുകയോ ചെയ്തിട്ടുള്ളതായി അറിയുന്നു. രെജിസ്ട്രേഷന് ഫോമില്‍ വിദ്യാര്‍ഥികള്‍ കൊടുത്തിട്ടുള്ള പേരും, സ്കൂളിന്റെ പേരും അതേപടിയായിരിയ്ക്കും സര്‍ട്ടിഫിക്കറ്റില്‍ പ്രിന്റ് ചെയ്ത് വരിക. താഴെ പറയുന്ന രീതിയില്‍ അവ തിരുത്താന്‍ കഴിയും.
1. നിങ്ങളുടെ ലോഗിന്‍ ഐഡിയും (ഫോണ്‍ നമ്പര്‍ ആണ് ലോഗിന്‍ ഐഡി) നിങ്ങള്‍ സെറ്റ് ചെയ്തിട്ടുള്ള പാസ് വേഡും കൊടുത്ത് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ലിങ്ക്
2. നിങ്ങളുടെ പ്രൊഫൈല്‍ ഡീറ്റൈല്‍സ് പരിശോധിയ്ക്കുക. അടിസ്ഥാന വിവരങ്ങള്‍ കൃത്യമാണെങ്കില്‍ മാറ്റങ്ങള്‍ക്കു മുതിരേണ്ടതില്ല. ഇടതു വശത്തെ പാനലില്‍ നിന്നും logout സെലക്റ്റ് ചെയ്ത് പുറത്തു പോകാം.
3. തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍, സ്ക്രീനിന് വലതു വശം മുകളില്‍ കാണിച്ചിട്ടുള്ള Review & Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
4. മാറ്റം ആവശ്യമുള്ള ബോക്സില്‍ ക്ലിക്ക് ചെയ്തിട്ട് ടൈപ് ചെയ്ത് തിരുത്തലുകള്‍ വരുത്തുക.
5. സ്കൂളിന്റെ വിവരങ്ങള്‍ ആണ് മാറ്റേണ്ടതെങ്കില്‍,
a. വിദേശ സ്കൂളുകളില്‍ പഠിയ്ക്കുന്നവര്‍ സ്കൂളിന്റെ പേരും, രാജ്യവും ശരിയാണോ എന്നു മാത്രം ഉറപ്പു വരുത്തിയാല്‍ മതിയാകും.
b. ഇന്ത്യയില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്റെ സംസ്ഥാനം, ജില്ല, എന്നിവ തിരുത്തുന്നതിന് പുള്‍ ഡൗണ്‍ മെനുവില്‍ നിന്ന് സെലക്റ്റ് ചെയ്യാന്‍ കഴിയും.
സെലക്റ്റ് ചെയ്ത ജില്ലയിലെ സ്കൂളുകളുടെ പേരുകള്‍ തൊട്ടടുത്ത ബോക്സില്‍ നിന്ന് കിട്ടും. അതില്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞ് സ്വന്തം സ്കൂള്‍ കണ്ടെത്തി സെലക്റ്റ് ചെയ്യുക. (കേരളത്തിലെ ഏതെങ്കിലും ജില്ല സെലക്റ്റ് ചെയ്ത ശേഷം സ്കൂളിന്റെ പേരുകള്‍ ഒരു ലിസ്റ്റായി കാണുന്നില്ലെങ്കില്‍, നിങ്ങള്‍ എഡിറ്റ് മോഡില്‍ അല്ല എന്ന് തിരിച്ചറിയുക. മുകളിലത്തെ Review & Edit ബട്ടണ്‍ ക്ലിക്ക് ചെയ്തിട്ട് വീണ്ടും ശ്രമിയ്ക്കുക.)
c. തന്നിരിയ്ക്കുന്ന ലിസ്റ്റില്‍ സ്കൂള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ നമ്മള് സെലക്റ്റ് ചെയ്ത റവന്യൂ ജില്ല കൃത്യമാണോ എന്ന് ഒന്നുകൂടി ഉറപ്പു വരുത്തുക.
d. ഇനിയും സ്കൂള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, താങ്കളുടെ സ്കൂളിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയതാവാന് സാദ്ധ്യതയുണ്ട്. അത് പരിഹരിയ്ക്കാന്‍ വിജ്ഞാനോത്സവം സംഘാടകര്‍ക്ക് സഹായിയ്ക്കാന്‍ കഴിയും. ‘Not in the list’ എന്ന ഓപ്ഷന് എടുത്ത് സ്കൂളിന്റെ കൃത്യമായ പേരും, അതിരിയ്ക്കുന്ന സ്ഥലത്തിന്റെ പേരും, ജില്ലയും രേഖപ്പെടുത്തി Update Now ബട്ടണ്‍ ക്ലിക്ക് ചെയ്യുക. (പല സ്കൂളുകളുടെയും പേരുകള്‍ക്ക് സാമ്യതയുണ്ടാവാന് സാദ്ധ്യതയുള്ളതു കൊണ്ട് സ്ഥലപ്പേര് ചേര്‍ത്ത് കൊടുത്താല്‍ പരിശോധിച്ച് താങ്കളുടെ സ്കൂളിനെ ലിസ്റ്റില്‍ പെടുത്താന്‍ എളുപ്പമായിരിയ്ക്കും.)
6. രെജിസ്ട്രേഷന് സംബന്ധമായ സംശയങ്ങള്‍ [email protected] മെയില്‍ ഐഡിയിലേക്ക് വ്യക്തമായി എഴുതിയറിയിച്ചാല് വേഗം തന്നെ പരിഹാരം ലഭ്യമാക്കുന്നതാണ്.
NB: പ്രൊഫൈലില്‍ തെറ്റ് തിരുത്താന്‍ അവസരം ഉള്ളതു കൊണ്ട് ഒരിയ്ക്കല്‍ രെജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ വീണ്ടും സ്വന്തം പേരില്‍ പുതിയൊരു രെജിസ്റ്റര്‍ ചെയ്യാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഒരേസമയം പല പ്രൊഫൈലുകള്‍ നിലനിര്‍ത്തുന്നത് നിങ്ങളുടെ അവസരത്തെ ബാധിച്ചേയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: