പാറശാല: പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീട് ആരോ കുത്തിത്തുറന്നു. നാളെ ഗ്രീഷ്മയെയും അമ്മയെയും അമ്മയുടെ സഹോദരനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അജ്ഞാതന്‍ വീട്ടിനുള്ളില്‍ കടന്നത്. എന്തെല്ലാം സാധനങ്ങള്‍ നഷ്ടപ്പെട്ടെന്നു പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. വീടിനു കാവല്‍ ഏര്‍പ്പെടുത്താത്തത് പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. . തെളിവുകള്‍ നഷ്ടപ്പെട്ടാല്‍ കേസില്‍ തിരിച്ചടിയുണ്ടാകും.കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീല്‍ ചെയ്ത വീടാണ് തുറന്നത്.
തമിഴ്നാട്ടിലെ രാമവര്‍മന്‍ചിറയിലുള്ള വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് അ!ജ്ഞാതന് ഉള്ളില്‍ കടന്നത്. ഗ്രീഷ്മയുമായി തെളിവെടുപ്പു നടത്താനിരിക്കെയാണ് വീടിന്റെ പൂട്ടു പൊളിച്ച നിലയില്‍ കണ്ടെത്തിയത്. കേരള പൊലീസും തമിഴ്നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണശ്രമമാണോ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന് നിര്‍മല്‍ കുമാറിനെയും വീട്ടിനു പുറകുവശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും പൊലീസ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചിരുന്നില്ല. വീടിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: