തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍. കേസിലെ മുഖ്യപ്രതിയാണ് ഗ്രീഷ്മ അതിനാല്‍ തെളിവെടുപ്പിനായി ഏഴ് ദിവസം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടുകയും കോടതി ഇത് അംഗീകിക്കുകയുമായിരുന്നു.
ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ 7 ദിവസം വേണമെന്നായിരുന്നു പ്രേസിക്യൂഷന്റെ ആവശ്യം. എന്നാല്‍ കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും അഞ്ച് ദിവസത്തേയ്ക്കാണ് ക്സ്റ്റഡിയില്‍ വിട്ടത്. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരുവിഭാഗങ്ങളുടേയും ഏറെ നേരത്തെ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിച്ചത്.
അന്വേഷണത്തില്‍ പാറശ്ശാല പോലീസിന് വീഴ്ച പറ്റിയതായി ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. വിഷം കൊടുത്തു കൊന്നു എന്ന എഫ്ഐആര്‍ പോലും പോലീസിന്റെ പക്കലില്ല. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം. ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലെത്തിയപ്പോള്‍ മുറിക്കുള്ളില്‍ ഇരുവരും മാത്രമാണ് ഉണ്ടായത്. അവിടെ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകന് വാദിച്ചു.
അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നാണ് ഗ്രീഷ്മെയെ കോടതിയിലെത്തിച്ചത്. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. നേരത്തെ, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവന് നിര്‍മല്‍ കുമാറിനേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനായി കസ്റ്റഡില്‍ വേണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന്റെ നടപടി. ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയായിരുന്നു ഉത്തരവ്. മുഴുവന്‍ തെളിവെടുപ്പും വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: