ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ രണ്ടു ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. ഡിസംബര്‍ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്.
ആകെ 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 92 സീറ്റുകള്‍. 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റുകളും കോണ്‍ഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. മറ്റുപാര്‍ട്ടികള്‍ക്ക് ആറു സീറ്റുകളും ലഭിച്ചു. തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അംഗങ്ങളില്‍ പലരും ബിജെപിയിലേക്കു ചേക്കേറിയതോടെ നിലവില്‍ ബിജെപിക്ക് 111 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിന് 62 സീറ്റുകളും മറ്റുള്ളവര്‍ക്ക് നാലു സീറ്റുകളുമുണ്ട്. അഞ്ച് സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: