തിരുവനന്തപുരം : അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. കര്‍ശ്ശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം, ഈ മാസം 10നും 11നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം, രാജ്യവും, സംസ്ഥാനവും വിടരുതെന്നും കോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. അഭിഭാഷകന്റെ ഓഫീസില്‍ എത്തിച്ച് എല്‍ദോസ് മര്‍ദ്ദിച്ചെന്നും, അഭിഭാഷകന് ഇതെല്ലാം കണ്ടു നിന്നെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യാജ രേഖ ചമയ്ക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിയുടെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതി നല്കിയ ബലാത്സംഗ പരാതിയിലും എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: