തിരുവനന്തപുരം :സ്റ്റാഫ് സെലക്ഷന് കമ്മീഷന് 24369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2626 ഒഴിവുകള്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) കോണ്‍സ്റ്റബിള്‍ (ജിഡി),അസം റൈഫിള്‍സിലെ റൈഫിള്‍മാന്‍ (ജിഡി),എസ്എസ്എഫ്, നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയില്‍ ശിപായി തസ്തികകള്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത മത്സര പരീക്ഷ 2023 ജനുവരിയില്‍ നടത്തും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് അറിയിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 നവംബര്‍ 30-ന് രാത്രി 11 മണിക്ക് മുമ്പായി http://ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സ്ത്രീകള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍, മുന്‍ സൈനികര്‍, ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസില്ല.
പരീക്ഷാ സ്കീമിനും കൂടുതല്‍ വിവരങ്ങള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ ദയവായി http://ssc.nic.in സന്ദര്‍ശിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ 080-25502520,9483862020 എന്ന നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: