തിരുവനന്തപുരം: സര്‍ക്കാര്‍ നിയമനങ്ങളില്‍ പട്ടികജാതി സംവരണത്തിന്റെ ഊഴം മാറ്റം വരുത്തി സംവരണം അട്ടിമറിക്കാനുള്ള ഉത്തരവ് പിന്‍വലിക്കണം എന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. പട്ടികജാതി ഊഴം നിലവിലെ 24ല്‍ നിന്ന് 44ലേക്ക് മാറ്റിയ നടപടി പട്ടികവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ജോലി ലഭിക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ്.
പരിവര്‍ത്തിത ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും പട്ടികജാതി വര്‍ഗ സംവരണം വഴി സര്‍ക്കാര്‍ ജോലിയില്‍ കയറ്റാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 1981 മുതലുള്ള തോത് പ്രകാരം സംവരണം നല്കുന്നു. കൊച്ചിന് റിഫൈനറി. ഫാക്ട്, പോര്‍ട്ട് ട്രസ്റ്റ്, ഷിപ്പ് യാര്‍ഡ് അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമനങ്ങളില്‍ പത്തു ശതമാനം പട്ടികജാതി സംവരണം നടപ്പിലാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി വിരുദ്ധ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: