ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ന്യൂദല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (സിവിസി) വിജിലന്‍സ് അവബോധ വാരത്തോടനുബന്ധിച്ചുള്ള പരിപാടിയെ അഭിസംബോധന ചെയ്യും. തദവസരത്തില്‍ സിവിസിയുടെ പുതിയ പരാതി മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടല്‍ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
പൗരന്മാര്ക്ക് തങ്ങളുടെ പരാതികളുടെ അവസ്ഥയെക്കുറിച്ചുള്ള പതിവ് അപ്ഡേറ്റുകളിലൂടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്നതിനാണ് പോര്‍ട്ടല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ‘ധാര്‍മ്മികതയും നല്ല കീഴ് വഴക്കങ്ങളും’ എന്ന വിഷയത്തെക്കുറിച്ചുള്ള സചിത്ര ലഘുലേഖകളുടെ ഒരു പരമ്പരയും അദ്ദേഹം പുറത്തിറക്കും. ‘അഴിമതി തടയുന്നതിനുള്ള മികച്ച മുന്‍കരുതല്‍ നടപടികളുടെ സമാഹാരവും, വിജി വാണിയുടെ പ്രത്യേക ലക്കവും അദ്ദേഹം പുറത്തിറക്കും.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമഗ്രതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി (സിവിസി എല്ലാ വര്‍ഷവും വിജിലന്‍സ് ബോധവല്‍ക്കരണ വാരം ആചരിക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ ‘വികസിത രാഷ്ട്രത്തിന് അഴിമതി വിമുക്ത ഇന്ത്യ’ എന്ന പ്രമേയവുമായി ആചരിക്കുന്നു. വിജിലന്‍സ് ബോധവല്‍ക്കരണ വാരത്തിന്റെ ഭാഗമായി ഈ വിഷയത്തില്‍ സിവിസി രാജ്യവ്യാപകമായി നടത്തിയ ഉപന്യാസ മത്സരത്തില്‍ മികച്ച ഉപന്യാസങ്ങള്‍ രചിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി സമ്മാനങ്ങളും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: