ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം ‘കാന്താര’ ജനഹൃദയങ്ങളില്‍ ഇടം നേടി കഴിഞ്ഞു. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദ്യശ്യ മികവിലും അഭിനയത്തിലും കഥയിലും മുന്നിട്ടു നില്ക്കുന്ന ചിത്രം കന്നഡ സിനിമയില്‍ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിഗ് ബജറ്റില്‍ വന്ന കെജിഎഫ് 2വിന്റെ സ്വീകാര്യതയെ പോലും മറികടക്കാന്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയ്ക്ക് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തെ ഇതിനോടകം പ്രശംസിച്ച് രംഗത്ത് വന്നിട്ടുള്ളത്. ചിത്രത്തെ അഭിനന്ദിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു.
‘അറിയുന്നതിനേക്കാള്‍ കൂടുതലാണ് അജ്ഞാതമായത്. കാന്താര സിനിമ എന്നില്‍ രോമാ!ഞ്ചം സൃഷ്ടിച്ചു. ഒരു എഴുത്തുകാരന്, സംവിധായകന്, നടന് എന്നീ നിലകളില്‍ ഋഷഭ് തിളങ്ങി. താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു,’ എന്നാണ് രജനികാന്ത് ട്വീറ്ററില്‍ കുറിച്ചിരിക്കുന്നത്.
‘കാന്താര’യിലെ നായകന് കൂടിയായ സംവിധായകന് റിഷഭ് ഷെട്ടി, രജനീകാന്തിന്റെ ചെന്നൈയിലുള്ള വസതിയിലെത്തി താരത്തിന്റെ കാല്‍തൊട്ടുവണങ്ങി അനുഗ്രഹം വാങ്ങി. ഇരുവരും ഏറെനേരം ഒരുമിച്ച് ചിലവഴിക്കുകയും ചെയ്തു.കാന്താരയുടെ നിര്‍മാണ കമ്പനിയായ ഹോംബാലെയും താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മാസ്റ്ററും ശിഷ്യനും എന്ന ക്യാപ്ഷനോടെയാണ് ഇവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
രാജ്യത്താകമാനം വിസ്മയം സൃഷ്ടിക്കുകയാണ് കാന്താര. മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന കാന്താരയുടെ യാത്ര തുടങ്ങുന്നത് ഒരു മുത്തശ്ശിക്കഥയിലൂടെയാണ്.
പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കാന്താര കൂട്ടി കൊണ്ടു പോകുന്നു. 19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികതയാണ് കാന്താര. സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്തത്. 11 ദിവസം കൊണ്ട് കര്‍ണാടകയില്‍ നിന്നു മാത്രം 60 കോടി നേടിയ ചിത്രം 170 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: