തിരുവനന്തപുരം: മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിനു പിന്നാലെ ട്രോള്‍ മഴ. പ്രതിയുടെ ചിത്രത്തിന് അര്ജന്റീയന് താരം ലയണല്‍ മെസിയുടേതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ചിത്രം തയാറാക്കിയത് ബ്രസീല്‍ ആരാധകനായ പോലീസുകാരന് ആണെന്നും മെസിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണെന്നും ട്രോളുകളില്‍ പറയുന്നു. മറ്റൊന്ന് 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകനും വാര്‍ത്ത അവതാരകനുമായ ഹാഷ്മി താജ് ഇബ്രാഹിന്റെ മുഖത്തിന് സമാനമായ രേഖാചിത്രമാണ് ഇതെന്നാണ് മറ്റൊരു ട്രോള്‍. രേഖചിത്രത്തിന്റെ വാര്‍ത്ത ഹാഷ്മി തന്നെ അവതരിപ്പിക്കുന്ന തരത്തിലാണ് ട്രോള്‍.
അതേസമയം, കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിചിച്ചിട്ടില്ലെന്ന് ഡിസിപി അജിത്കുമാര്‍ വ്യക്തമാക്കി. ഏത് ദിശയിലാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്നതില്‍ ആശയക്കുഴപ്പം ഉണ്ടായി.അതുകൊണ്ടാണ് അന്വേഷണത്തിന്റെ തുടക്കത്തില്‍ അല്പം വൈകിയതെന്നും ഡിസിപി പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നല്‍കിയിട്ടും
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.ബുധനാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ യുവതിക്കുനേരെ യുവാവ് ലൈംഗികാതിക്രമം നടത്തിയത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അക്രമി കാറില്‍നിന്ന് ഇറങ്ങുന്നതും വിഡിയോയില്‍ കാണാം.
പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പരാതിക്കാരിയായ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെക്കുറിച്ചും അയാള്‍ ഉണ്ടാകാനിടയുള്ള സ്ഥലത്തെക്കുറിച്ചും സംഭവത്തിനു തൊട്ടുപിന്നാലെ പൊലീസിനു വിവരം നല്‍കിയിട്ടും അവര്‍ ഗൗനിച്ചില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്. ലൈംഗികാതിക്രമം എന്ന് എഫ്ഐആറില്‍ എഴുതിയെങ്കിലും, ജാമ്യം കിട്ടുന്ന ദുര്‍ബലമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്. ഇതിനെതിരെ വിമര്‍ശനം കടുത്തതോടെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: