ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ കറന്‍സി നോട്ടുകളിലും മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രദാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കെജ്രിവാളിന്റെ ഈ ആവശ്യത്തിനെതിരേ നിരവധി പേര് രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തുമയച്ചത്. ഹിന്ദിയില്‍ തയാറാക്കിയത കത്ത് കെജ്രിവാള് ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടേത് കൂടാതെ ലക്ഷ്മി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങളും ഉണ്ടായിരിക്കണമെന്ന് 130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി ഞാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നു കെജ്രിവാള് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
രാജ്യത്തിന് ഐശ്വര്യം വരാന്‍ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ഇരു ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടായാല്‍ രാജ്യത്തിന് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ കൂടി അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ വേണ്ട ഫലം ഉണ്ടാകൂ. സ്കൂളുകള്‍, ആശുപത്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കേണ്ടതുണ്ട്. ഞങ്ങളും ശ്രമിക്കുന്നു, പക്ഷേ ഫലം വരുന്നില്ല. ഇതിനായി നമ്മള് പല വിധത്തില്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദൈവങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. ഇന്ത്യ ഒരു സമ്പന്ന രാജ്യമായി മാറണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എല്ലാ ഇന്ത്യക്കാരും സമ്പന്ന കുടുംബങ്ങളായി മാറണമെന്ന് ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി നാം വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്.
എല്ലാവരും ലക്ഷ്മിദേവിയെയും ഗണപതിയെയും ആരാധിക്കണം. ബിസിനസുകാര്‍ അവരുടെ ഓഫീസുകളിലും മുറികളിലും ശ്രീലക്ഷ്മിയുടെയും ഗണേശന്റെയും വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നു. അതിനാല്‍ ഇന്ത്യന്‍ കറന്‍സിയില്‍ ലക്ഷ്മി ദേവിയുടേയും ഗണപതിയുടെയും ചിത്രം അച്ചടിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും കെജ്രിവാള് വാര്‍ത്താസമ്മേളനത്തില്‍ നേരത്തേ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: