മോസ്കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ ഭരണത്തേയും പ്രകീര്‍ത്തിച്ച റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ത്ഥ ദേശസ്നേഹിയാണ്. അദ്ദേഹത്തിന്റെ സ്വതന്ത്രമായ നയതന്ത്രനീക്കങ്ങള്‍ ഏറെ പ്രശംസനീയമാണ്. മോസ്കോയിലെ വാല്‍ഡായി ഡിസ്കഷന് ക്ലബ്ബിന്റെ 19ാം വാര്‍ഷിക യോഗത്തിന്റെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു പുടിന്. മോദിയുടെ ഭരണത്തില്‍ ഇന്ത്യ വന്‍ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. മോദിയുടെ ആശയമായ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം വന്‍ വിജയമാണ്.
‘ഇന്ത്യ ഒരു ബ്രിട്ടീഷ് കോളനിയില്‍ നിന്ന് അതിന്റെ ആധുനിക അവസ്ഥയിലേക്ക് വലിയ വികസന പാതയിലൂടെ സഞ്ചരിക്കുയാണ്. ഏകദേശം 1.5 ബില്യണ്‍ ജനങ്ങള്‍ക്കും വികസനത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ സമീപ വര്‍ഷങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ ജനാധിപത്യം മാത്രമല്ല, അതിന്റെ വളര്‍ച്ചാ നിരക്കിലും ഇന്ത്യക്ക് അഭിമാനിക്കാം. അതാണ് അതിന്റെ പുരോഗതിയുടെയും വികസനത്തിന്റെയും അടിസ്ഥാനമെന്നും പുടിന് കൂട്ടിച്ചേര്‍ത്തു.
‘പതിറ്റാണ്ടുകളായി ശരിക്കും അടുത്ത സഖ്യകക്ഷി ബന്ധങ്ങളുടെ അടിത്തറയില്‍ കെട്ടിപ്പടുത്തിരിക്കുന്ന ഇന്ത്യയുമായി ഞങ്ങള്‍ക്ക് പ്രത്യേക ബന്ധമുണ്ട്. ഞങ്ങള്‍ എല്ലായ്പ്പോഴും പരസ്പരം പിന്തുണച്ചിട്ടുണ്ട്, ഭാവിയിലും അത് അങ്ങനെ തന്നെ തുടരും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും വളരുകയാണെന്ന് പുടിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: