കശ്മീര്‍: ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ബ്രിട്ടനില്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതോടെ ഇന്ത്യയിലും ന്യൂനപക്ഷ പ്രധാനമന്ത്രി വരണമെന്ന പ്രതിപക്ഷവാദത്തിന് തിരിച്ചടി കൊടുത്ത് കശ്മീരിലെ ഐഎഎസ് ഉദ്യോഗസ്ഥന് ഷാ ഫെയ്സല്‍.
“മുസ്ലിങ്ങള്‍ക്ക് ന്യൂനപക്ഷമെന്ന നിലയില്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ യാതൊരു വിവേചനവുമില്ല. ഐഎഎസുകാരനായുള്ള തന്റെ വളര്‍ച്ച തന്നെ ഇതിനുള്ള പ്രത്യക്ഷോദാഹരണമാണ് “- ഷാ ഫെയ്സല്‍ പറഞ്ഞു.
പാകിസ്ഥാനെപ്പോലെയുള്ള ചില രാജ്യങ്ങള്‍ക്ക് ഋഷി സുനകിന്റെ പ്രധാനമന്ത്രി പദം ഭീഷണിയാകാം. എന്നാല്‍ ഇന്ത്യയ്ക്ക് ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കാരണം വംശീയത, മതം എന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഒരു വിവേചനവും നിലനില്‍ക്കുന്നില്ലെന്നും ഷാ ഫെയ്സല്‍ വ്യക്തമാക്കി.
വെള്ളക്കാരനല്ലാത്ത ഒരു തവിട്ടുതൊലിനിറമുള്ളയാള് ഇതാദ്യമായാണ് ബ്രിട്ടന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രിയാകുന്നത്. ഈ അവസരം മുതലാക്കി പ്രതിപക്ഷ നേതാക്കള്‍ തൊടുന്യായങ്ങള്‍ നിരത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: