വിവിധതലങ്ങളിലായി 25 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ച വിജ്ഞാനോത്സവത്തിന്റെ രജിസ്ട്രേഷന് പുരോഗമിക്കുന്നു. പ്രാചീന ഭാരത ചരിത്രം മുതല്‍ സ്വാതന്ത്ര്യസമര കാലത്തെ അറിഞ്ഞതും അറിയാത്തതുമായ പോരാട്ട ഗാഥകള്‍ വരെ ഉള്‍ക്കൊള്ളിച്ച സമഗ്ര പാഠ്യപദ്ധതിയില്‍ നിന്നാണു വിജ്ഞാനോത്സവത്തിന്റെ ചോദ്യങ്ങള്‍ തയ്യാറാകുന്നത്. ഇപ്പോഴത്തെ സ്കൂള്‍ സിലബസിനോടു ചേര്‍ന്നുതന്നെയാണ് അധിക വിഷയങ്ങളെന്ന നിലയില്‍ സ്വാതന്ത്ര്യസമര ഗാഥകള്‍ ഉള്‍പ്പെടുത്തിയത്.
യുപി, എച്ച്എസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് മൂന്നുതലത്തിലുള്ള പരീക്ഷയാണ്. പ്രാഥമിക മത്സരത്തിലെ മികവ് രണ്ടാംതല മത്സരത്തിനര്ഹരാക്കും. അതിലെ മികവാണു മൂന്നാംതല മത്സരത്തിനു യോഗ്യത
രജിസ്റ്റര്‍ ചെയ്യാന്‍ (Click this link to register) janmabhumi.in/vijnanothsavam
മൂന്നു വിഭാഗങ്ങള്‍ക്കും മൂന്നു തലത്തിലുള്ള പരീക്ഷയാണ് നടത്തുക. പ്രാഥമിക തലമത്സരത്തില്‍ മികവു പുലര്‍ത്തുന്നവര്‍ രണ്ടാം തല മത്സരത്തിന് അര്‍ഹരാകും. രണ്ടാം തല മത്സരത്തിലെ മികവാണ് മൂന്നാം തല മത്സരത്തിന് അര്‍ഹത. ആദ്യ രണ്ടു തലമത്സരങ്ങളും ഓണ്‍ ലൈനായി നടത്തും. മൂന്നാം പാദ മത്സരം ഓഫ്ലൈന് ആയിരിക്കും.
ഒന്നാം സമ്മാനക്കാര്‍ക്ക് ഒരു ലക്ഷം, രണ്ടാം സമ്മാനക്കാര്‍ക്ക് അരലക്ഷം, മൂന്നാം സമ്മാനക്കാര്‍ക്ക് കാല്‍ലക്ഷം എന്നിങ്ങനെ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സംസ്ഥാനതലത്തില്‍ നല്‍കും.പ്രോത്സാഹന സമ്മാനമായി മൂന്നു വിഭാഗത്തിലും മികവ് പുലര്‍ത്തുന്നവര്‍ക്ക് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: