ലണ്ടന്‍: ഇന്ത്യന്‍ വംശജനായ റിഷി സുനക് ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നായ ബ്രിട്ടന്റെ ഭരണ സാരഥിയായി ഇന്ന് സത്യപ്രതിഞ്ജ ചെയ്യും. നൂറ്റാണ്ടുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ടത്തെ അടക്കി ഭരിച്ച ‘ലോകം അസ്തമിക്കാത്ത രാജ്യത്ത്’, ഒരിന്ത്യന്‍ വംശജന്‍ അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ അപൂര്‍വ്വമായൊരു തിരുത്ത് കൂടെയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.
ബോറിസ് ജോണ്‍സണ്‍ രാജിവച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് ലിസ്ട്രസിനോട് പരാജയം നേരിട്ട് രണ്ട് മാസം തികയുന്നതിന് മുന്‌പേ ശക്തമായ തിരിച്ചുവരവിലൂടെയാണ് ഋഷി പ്രധാനമന്ത്രി ആകുന്നത്. അതും പാര്‍ട്ടിയിലെ കരുത്തരായ ബോറിസ് ജോണ്‍സണേയും പെന്നി മോര്‍ഡന്റിനേയും പിറകിലാക്കി . 42 വയസ്സിന്റെ യുവത്വവുമായാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലും, ഹരോള്‍ഡ് വില്‍സണും, മാര്‍ഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് ഒരിന്ത്യന്‍ വംശജന്‍ എത്തുന്നത്.
പഞ്ചാബില്‍ ജനിച്ച് ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂര്‍വികര്‍. പിന്നീട് ഇവിടെ സര്‍ക്കാര്‍ ജോലിക്കാരായി. ബ്രിട്ടീഷ് പൗരത്വം നേടിയെങ്കിലും ഇന്ത്യന്‍ വേരുകള്‍ അറ്റു പോകാതെ നേക്കി. പേരിലും പെരുമാറ്റത്തിലും ഇത് തുടര്‍ന്നു. ഉഷയുടേയും യശ് വീര്‍ സുനകിന്റെയും മൂത്ത മകനായി 1980 ല്‍ ജനനം. ബ്രിട്ടിഷ് എംപയര്‍ ബഹുമതി നേടിയിട്ടുണ്ട് ഋഷിയുടെ അമ്മയുടെ അച്ഛന്‍.
സ്വപ്നതുല്യമാണ് ഋഷി സുനകിന്റെ ജീവിതം. ലോകത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഓക്‌സ്ഫഡിലും സ്റ്റാന്‍ഫഡിലുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പടെ പ്രമുഖ കന്പനികളില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി. സ്വന്തം നിക്ഷേപക സഹായ കന്പനികള്‍. ഇതെല്ലാം വിട്ട് എട്ട് വര്‍ഷം മുന്പ് 33 വയസ്സില്‍ രാഷ്‌ട്രീയ പ്രവേശനം. 2015ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റില്‍ മത്സരിച്ച് പാര്‍ലമെന്റിലേക്ക്. തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രി. ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായതോടെ ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത്.
ബോറിസ് ജോണ്‍സണ്‍ രാജിവച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയം. ശക്തമായ തിരിച്ചുവരവോടെ പ്രധാനമന്ത്രി പദത്തിലും
പ്രതികരിക്കാൻ ഇവിടെ എഴുതുക: