പാനൂര്‍: പാനൂര്‍ വള്ള്യായി കണ്ണച്ചാന്‍കണ്ടി വിനോദ്-ബിന്ദു ദമ്പതികളുടെ മകള്‍ വിഷ്ണുപ്രിയ (23)യുടെ മരണം ഒരു നാടിന്റെ മുഴുവന്‍ നോവായി മാറി. വള്ള്യായിയിലെ യുവതിയുടെ ബന്ധുക്കള്‍ക്ക് ഇത് താങ്ങാനാവുന്നില്ല. വള്ള്യായി അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപോയ ദിനമായിരുന്നു ഇന്നലെ. നൂ റ് കണക്കിന് ആളുകളാണ് വിഷ്ണുപ്രിയയുടെ വീട്ടിലെത്തുന്നത്.
നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട പെൺകുട്ടിക്ക് സംഭവിച്ച ദുരന്തം നാടിലെ കണ്ണീരിലാഴ്ത്തി. അഞ്ചുദിവസം മുമ്പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരണപ്പെട്ടിരുന്നു. മരണത്തെത്തുടര്‍ന്ന് കുടുംബവീട്ടിലായിരുന്ന വിഷ്ണുപ്രിയ വസ്ത്രം മാറാനായി രാവിലെ വീട്ടിലെത്തിയ സമയത്താണ് കൊലപാതകം നടന്നത്. വീട്ടുകാരും ബന്ധുക്കളും അയല്‍വാസികളുമെല്ലാം മരണവീട്ടിലായിരുന്നു. അതിനാല്‍ത്തന്നെ സംഭവം ആരും അറിഞ്ഞില്ല.
തിരികെ വരാന്‍ വൈകിയതിനാല്‍ യുവതിയെ തിരഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കള്‍ കണ്ടത് രക്തം വാര്‍ന്നനിലയില്‍ വിഷ്ണു പ്രിയയുടെ മൃതദേഹമാണ്. പാനൂര്‍ ന്യൂക്ലിയസ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന വിഷ്ണുപ്രിയ സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാലാണ് ശ്യാംജിത്ത് കൃത്യം നടത്തിയതെന്നറിയുന്നു. കൊലപാതകത്തിന് മുമ്പുള്ള ഫോണ്‍ കോളുകളാണ് ഇയാളെ പിടികൂടുന്നതിന് നിര്‍ണ്ണായകമായത്. പോലീസ് ചോദ്യം ചെയ്യലില്‍ പിടിയിലായ ശ്യാംജിത്ത് കുറ്റം സമ്മതിച്ചു.
കഴുത്തറുത്ത് ഇരുകൈകളും വെട്ടിമുറിച്ചനിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിഷ്ണുപ്രിയയുടെ വീടിനകത്തേക്ക് കടന്നത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തിയാണ് ശബ്ദമുണ്ടാക്കാതെ ഇയാൾ വിഷ്ണുപ്രിയയെ കൊന്നത്. ഒരു സൈക്കോ സീരിയൽ കില്ലറിനെ അനുസ്മരിക്കുന്ന വിധത്തിലായിരുന്നു കൊലപാതകം. ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തതായി പോലിസ് റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. തന്നിൽ നിന്നും വിഷ്ണുപ്രിയ അകലാൻ കാരണം പൊന്നാനിയിലെ ആൺ സുഹൃത്താണെന്ന് ശ്യാംജിത്ത് വിശ്വസിച്ചിരുന്നു. ഇതാണ് വിഷ്ണുപ്രിയയുടെ കൊലയ്ക്കു ശേഷം ഈയാളെയും ഉന്നമിട്ടത്.
മാനന്തേരിയിലെ വീടിന് സമീപത്തെ തെളിവെടുപ്പ് ഞായറാഴ്ച്ച ഉച്ചയോടെ പൂർത്തിയായി. കൊലപാതകത്തിനു ശേഷം പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ അവിടേക്ക് പോകാൻ പദ്ധതിയിട്ടിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: