തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത്, ദേശദ്രോഹ പരാമര്‍ശം അടക്കം വിവാദങ്ങളില്‍ പെട്ട മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ ആത്മകഥയുടെ പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നിര്‍ത്തി. കെ ടി ജലീല്‍ ജീവിതം എഴുതുന്ന പച്ച കലര്‍ന്ന ചുവപ്പിന്റെ പ്രസിദ്ധീകരണമാണ് വാരിക അവസാനിപ്പിച്ചത്. ഏറ്റവും പുതിയ ലക്കത്തിലാണ് ചില അവിചാരിത കാരണങ്ങളാല്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നു എന്ന അറിപ്പോടെ ജലീലിന്റെ ആത്മകഥ പ്രസിദ്ധീകരണം അവസാനിപ്പിച്ചത്. അറുപത് ലക്കങ്ങളാണ് ആത്മകഥ പ്രസിദ്ധീകരിക്കുമെന്നാണ് ജലീല്‍ മുന്‍പ് അറിയിച്ചത്. ഇപ്പോള്‍ 21 ലക്കത്തില്‍ ആത്മകഥ പ്രസിദ്ധീകരണം വാരിക അവസാനിപ്പിച്ചു.
പച്ച കലര്‍ന്ന ചുവപ്പ് (അരനൂറ്റാണ്ടിന്റെ കഥ)’ എന്ന പേരില്‍ തന്റെ 50 വര്‍ഷത്തെ ജീവിതകഥയായിരുന്നു കെ ടി ജലീല്‍ എഴുതാന്‍ ഒരുങ്ങിയത്. പുസ്തകമായി പ്രസിദ്ധീകരിക്കാനിരുന്ന ആത്മകഥ മലയാളം വാരികയുടെ എഡിറ്റര്‍ സന്നദ്ധത അറിയിച്ചതോടെ പ്രസിദ്ധീകരണ അവകാശം നല്‍കുകയായിരുന്നുവെന്നും ജലീല്‍ നേരത്തെ അറിയിച്ചിരുന്നു. രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളായിരുന്നു ‘പച്ച കലര്‍ന്ന ചുവപ്പി’ലൂടെ ജലീല്‍ വായനക്കാരുമായി പങ്കുവച്ചത്. കൃത്യമായി എഴുതിതരാത്തതാണ് പ്രസിദ്ധീകരണം നിര്‍ത്താന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും രാജ്യദ്രോഹ പരാമര്‍ശത്തിനടക്കം ആരോപിതനായ ഒരാളുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിലെ എതിര്‍പ്പാണ് കാരണമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: