കൊല്ലം: മുടി വെട്ടാത്തതിന് പത്താംക്ലാസ് വിദ്യാര്‍ഥികളെ സ്കൂളിനു പുറത്താക്കി ചിതറ സര്‍ക്കാര്‍ ഹൈസ്കൂളിലെ പ്രധാന അധ്യാപിക നസീമയ്ക്കെതിരെയാണ് ആരോപണം. മുടിവെട്ടിയിട്ട് സ്കൂളില്‍ കയറില്‍ മതിയെന്ന് പറഞ്ഞാണ് ഇവര്‍ കുട്ടികളെ പുറത്താക്കിയത്.
സ്കൂള്‍ കവാടത്തില്‍ നിന്ന ഇവര്‍ സ്കൂളിലേയ്ക്ക് പ്രവേശിക്കുന്നതിനു മുമ്പേ കുട്ടികളെ തിരികെ അയച്ചു. മുടിവെട്ടിയിട്ട് വരാന്‍ സമയം ചോദിച്ചെങ്കിലും അധ്യാപിക അനുവദിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. 30 വിദ്യാർത്ഥികളെയാണ് ക്ലാസിൽ നിന്നും പുറത്താക്കിയത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥി സംഘടനകൾ എത്തി പ്രധാന അധ്യാപികയുമായി സംസാരിച്ചെങ്കിലും കുട്ടികളെ പ്രവേശിപ്പിക്കാൻ അവർ കൂട്ടാക്കിയില്ല.
രക്ഷിതാക്കളടക്കം പരാതിയുമായി എത്തിയതോടെ ഇവരെ ഓഡിറ്റോറിയത്തില്‍ ഇരുത്തി. ഉച്ചയായിട്ടും കുട്ടികളെ ക്ലാസില്‍ കയറ്റാത്തതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് കുട്ടികളെ ക്ലാസില്‍ കയറാന്‍ അനുവദിച്ചത്. മുടി നീട്ടി വളർത്തിയ കുട്ടികളോട് മുടി വെട്ടിയിട്ട് ക്ലാസിൽ വരണമെന്ന് നേരത്തെ തന്നെ താക്കീത് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: