പ്രയാഗ് രാജ്: 2024 ഓടെ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ എത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിക്ക് അഖില ഭാരതീയ കാര്യകാരി മണ്ഡല് യോഗം രൂപം നല്‍കിയതായി സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഇപ്പോള്‍ത്തന്നെ പല സംസ്ഥാനങ്ങളിലും 99 ശതമാനം മണ്ഡലങ്ങളിലും ശാഖാപ്രവര്‍ത്തനം സജീവമാണ്. ചിത്തോറിലും കേരളത്തിലും ബ്രജിലും മണ്ഡലതലം വരെ ശാഖകള്‍ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ 54382 ശാഖകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോളത് 61045 ആയി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടയില്‍ 6663 ശാഖകള്‍ വര്‍ധിച്ചു. കൊവിഡിന്റെ ദുസ്സഹമായ കാലത്തും സംഘ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയാണുണ്ടായത്. സ്ഥലങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ ചേരുന്ന സാപ്താഹിക് മിലനുകളുടെ എണ്ണത്തില്‍ നാലായിരവും മാസത്തിലൊരിക്കല്‍ ചേരുന്ന സംഘമണ്ഡലികളുടെ എണ്ണത്തില്‍ 1800ഉം വര്‍ധനയുണ്ടായി.
സംഘം സ്ഥാപിച്ചിട്ട് 2025ല്‍ നൂറ് വര്‍ഷം തികയുകയാണ്. ആ കാലത്തേക്ക് മൂവായിരം യുവാക്കാള്‍ ശതാബ്ദി വിസ്താരക് എന്ന നിലയില്‍ പൂര്‍ണസമയ പ്രവര്‍ത്തകരായി ഇറങ്ങുമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നാല് ദിവസമായി പ്രയാഗ് രാജില്‍ ചേര്‍ന്ന കാര്യകാരിമണ്ഡല്‍ ജനസംഖ്യാ അസന്തുലനം, മതപരിവര്‍ത്തനം, വനിതാ പങ്കാളിത്തം, സാമ്പത്തിക സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: