ന്യൂദല്‍ഹി: മല്ലികാജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനാകുമെന്ന് ഉറപ്പായി. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ച വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാകാനാകുമ്പോള്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എതിരാളി ശശി തരൂരിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. എട്ടായിരത്തോളം വോട്ടുകള്‍ നേടി ഖര്‍ഗെ മുന്നേറുമ്പോള്‍ ശശി തരൂര്‍ 1050 വോട്ടുകള്‍ നേടി തരൂര്‍ ശക്തി തെളിയിച്ചിട്ടുണ്ട്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. അന്തിമഫലപ്രഖ്യാപനം ഉടനുണ്ടാകുണ്ടാകും
അട്ടിമറിയൊന്നും ഉണ്ടാകില്ലെന്ന് തുടക്കം മുതല്‍ എല്ലാവരും പ്രതീക്ഷിച്ചത്. ഖര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചതോടെ ഖാര്‍ഗെ ക്യാമ്പ് ആഘോഷം തുടങ്ങി കഴിഞ്ഞു. കോണ്‍ഗ്രസിന് ഇനി ഖാര്‍ഗെ നയിക്കുമെന്ന ബോര്‍ഡുകള്‍ പലയിടത്തും ഉയര്‍ന്നുകഴിഞ്ഞു. തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് ഔദ്യോാഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. 1000ല്‍ അധികം വോട്ടുനേടി ശക്തി കാട്ടാന്‍ തരൂരിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
അതേസമയം, വോട്ടെണ്ണല്‍ ആരംഭിച്ച് കാണിക്കൂറുകള് കഴിയും മുന്നേ പോളിംഗില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ശശി തരൂര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകള്‍ എണ്ണരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി എന്നും പരാതിയുണ്ട്. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടില്ല.
കേരളത്തിലെ പോളിംഗ് ശതമാനം 93.48% ആണ്. ആകെ 307 വോട്ടുകള്‍ ഉള്ളതില്‍ പോള്‍ ചെയ്തത് 287 വോട്ടുകളാണ്. എഐസിസി അധ്യക്ഷ തെരെഞ്ഞെടുപ്പില്‍ തരൂര്‍ പിടിക്കുന്ന വോട്ടുകളെ കുറിച്ച് തന്നെ ആണ് സംസ്ഥാന കോണ്‍ഗ്രസിലെയും ആകാംക്ഷ. പ്രചാരണത്തില്‍ കണ്ട ആവേശം വോട്ടിലും തരൂരിന് കിട്ടുമോ എന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ക്ക് ഉണ്ട്. രാജ്യത്താകെ ആയിരത്തിലധികം വോട്ട് തരൂരിന് കിട്ടിയാല്‍ അതു വന്‍ നേട്ടമാകുമെന്നു തരൂര്‍ ക്യാംപ് വിലയിരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: