തിരുവനന്തപുരം: ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി സ്വദേശി മധുവിന്റെ ശരീരത്തില്‍ ഉള്ള ക്ഷതങ്ങള്‍ സംഘം ചേര്‍ന്നുള്ള ആക്രമണത്തിന്റെ അടയാളങ്ങളെെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്.
മധുവിനെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എന്‍.എ. ബല്‍റാമാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്. മണ്ണാര്‍ക്കാട് കോടതിയിലായിരുന്നു ഡോക്ടറുടെ ഈ മൊഴി. മധുവിന്റെ കസ്റ്റഡി മരണമല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
പെട്ടെന്ന് ജീവനെടുക്കുന്ന മുറിവുകളല്ല, കൂടുതല്‍ സമയമെടുക്കുന്തോറും മരണത്തിലേക്ക് നയിക്കുന്ന മുറിവുകളായിരുന്നു ഇതെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടറുടെ ഈ മൊഴി കേസില്‍ നിര്‍ണ്ണായകമാകുമെന്ന് കരുതുന്നു. ഇത് കേസിന് കൂടുതല്‍ ബലം നല്‍കുമെന്നും പ്രോസിക്യൂഷന് പറഞ്ഞു. കേസില്‍ 90ാം സാക്ഷിയാണ് ഡോ. ബല്‍റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: