കൊച്ചി : ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നടത്തിയെ തെരച്ചിലില്‍ എംഎല്‍എയുടെ വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പാരാതിക്കാരിയുമായി നടത്തിയ തെളിവെടുപ്പിലാണ് എല്‍ദോസിനെതിരെ തെളിവുകള്‍ ലഭിച്ചത്.
യുവതിയുടെ ആരോപണത്തില്‍ പറയുന്ന കോവളം ഗസ്റ്റ് ഹൗസിലും ഹോട്ടലിലും അവരുടെ വീട്ടിലുമാണ് പോലീസ് തെളിവെടുപ്പ് നടത്തിയിരിക്കുന്നത്. പേട്ടയിലെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് എല്‍ദോസ് ഉപയോഗിച്ചതായി കരുതുന്ന വസ്ത്രം കണ്ടെടുത്തത്. ഇത് ശാസ്ത്രീയ പരിശോധനയ്്ക്ക് അയയ്ക്കും.
കേസുമായി ബന്ധപ്പെട്ട് ഇന്ന് പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലും തെളിവെടുപ്പ് നടക്കും. വീട്ടില്‍വെച്ചും പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പെരുമ്പാവൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിന്റെ ഭാഗമായാണ് പെരുമ്പാവൂരില്‍ എത്തിക്കുന്നത്.
അതിനിടെ ബലാത്സംഗക്കേസിന് പുറമേ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിന് എതിരേയുള്ള വകുപ്പുകള്‍ കൂടി ചുമത്തി. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയില്‍ നല്കി. പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്.
നിലവില്‍ എട്ട് ദിവസമായി എല്‍ദോസ് ഒളിവിലാണ്. എംഎല്‍എയുടെ ഫോണില്‍ വിളിച്ചിട്ടും ലഭ്യമല്ല. പോലീസ് ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും എല്‍ദോസ് കുന്നപ്പിള്ളി എത്തിയില്ല. കോണ്‍ഗ്രസ് നേതാക്കളും കേസില്‍ എല്‍ദോസിനെ കൈവിട്ടപോലെയാണ്. കേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വന്നശേഷമായിരിക്കും പോലീസ് നടപടി സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: