ന്യൂദല്‍ഹി : തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളില്‍ വ്യാപക തെരച്ചിലുമായി ദേശീയ അന്വേഷണ ഏജന്‍സി. ദല്‍ഹി, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി 50 സ്ഥലങ്ങളിലാണ് എന്‍ഐഎയുടെ തെരച്ചില്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം ഈ സംസ്ഥാനങ്ങളില്‍ മിന്നല്‍പരിശോധന നടത്തുകയായിരുന്നു.
ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന രഹസ്യ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
തെരച്ചിലില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. മയക്ക് മരുന്നു കടത്തിലൂടെ രാജ്യങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: