തിരുവനന്തപുരം: പൊലീസുകാരന്‍ മാങ്ങ മോഷ്ടിച്ച സംഭവം നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പിടികൂടാന്‍ കഴിയാത്തതില്‍ വിമര്‍ശനം ഉയരുന്നു. പ്രതിയായ പൊലീസുകാരന്‍ ഷിഹാബിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കാഞ്ഞിരപ്പള്ളി പൊലീസ് നല്‍കുന്ന വിശദീകരണം.
കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി പൊലീസുകാരന്റെ മാങ്ങാമോഷണം വേദിയില്‍ മോണോ ആക്ടായി അവതരിപ്പിച്ചപ്പോള്‍:
ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി.വി. ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ ഒരു പഴക്കടയില്‍ നിന്നും അറുനൂറ് രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. ഈ മോഷണത്തിന്റെ സിസിടിവി ദൃശ്യം വ്യക്തമായി ലഭിച്ചതോടെയാണ് ഷിഹാബാണ് മാങ്ങ മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. റോഡരികിലെ കടയില്‍ നിന്നും പുലര്‍ച്ചെ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം. ഇതോടെയാണ് പൊലീസുകാരന്‍ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത് ഒളിവില്‍ പോയത്.
ഇപ്പോള്‍ ഈ മാങ്ങ മോഷ്ടിച്ച പൊലീസുകാരനെക്കുറിച്ച് ഒരു വിദ്യാര്‍ത്ഥി അവതരിപ്പിച്ച മോണോ ആക്ട് വൈറലായതോടെ കേരള പൊലീസ് വീണ്ടും വെട്ടിലായി. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് പൊലീസുകാരന്റെ മാങ്ങാമോഷണം വേദിയില്‍ അവതരിപ്പിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ തന്നെ നടന്ന മോഷണമായതിനാല്‍ സദസ്സിന് മോണോ ആക്ട് പെട്ടെന്ന് പിടികിട്ടി. അതിനാല്‍ മോണോ ആക്ട് സദസ്സില്‍ വന്‍ ചിരിപടര്‍ത്തി. ഇപ്പോള്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഷിഹാബിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തിട്ടുണ്ട്. പണ്ട് ശബരിമല വിവാദക്കാലത്ത് മല കയറാന്‍ എത്തിയ രഹ്ന ഫാത്തിമയെ സഹായിച്ച പൊലീസുകാരനായിരുന്നു ഇയാള്‍ എന്നും ആരോപണം നിലനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: