ചെന്നൈ : തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്നേഷ് ശിവനും ആറ് വര്‍ഷം മുമ്പ് തന്നെ വിവാഹം ചെയ്തതാണെന്ന് വെളിപ്പെടുത്തല്‍. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിാദങ്ങളിലാണ് ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തതാണെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തോടാണ് താരങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ആറ് വര്‍ഷം മുമ്പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ആരോഗ്യവകുപ്പിനൊപ്പം നല്കിയ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം നയന്‍താരയുടെ ബന്ധുവായ മലയാളിയാണ് വാടക ഗര്‍ഭധാരണത്തിന് വിധേയ ആയത്. താരത്തിന്റെ വിദേശത്തെ ബിസിനസ്സുകള്‍ നോക്കി നടത്തുന്നത് ഇവരാണെന്നും റിപ്പോര്‍ട്ടുണ്ട്. വിശദാംശങ്ങളെല്ലാം താരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറിയതായാണ് വിവരം.
ഇന്ത്യയിലെ നിയമ പ്രകാരം വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണത്തിന് സാധിക്കൂ. കഴിഞ്ഞ ജൂണിലാണ് വിഘ്നേഷും നയന്‍താരയും വിവാഹം ചെയ്തത്. അങ്ങനെയിരിക്കേ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടകുട്ടികള്‍ പിറന്നതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചോയെന്നാണ് ചോദ്യം ഉയര്‍ന്നത്. ഇതോടെ വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ വധ്യതാ ക്ലിനിക്കില്‍ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തായിരുന്നു. തായ്ലാന്ഡില് വെച്ചാണ് വാടക ഗര്‍ഭധാരണം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് തങ്ങള്‍ക്ക് ഇരട്ടകുട്ടികളുണ്ടായതായി വിഘ്നേഷ് ശിവന് സമൂഹ മാധ്യമത്തിലൂടെ അറിയിക്കുന്നത്.
ഇരട്ടക്കുട്ടികളുടെ ജനനം അറിയിക്കാന്‍ വിഘ്നേഷ് കഴിഞ്ഞ ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, എന്നായുന്നു വിഘ്നേഷിന്റെ പോസ്റ്റ്. ഒപ്പം നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: