തിരുവനന്തപുരം: വിജ്ഞാന ഭാരതിയുടെ കേരള വിഭാഗമായ സ്വദേശി സയന്‍സ് മൂവ്മെന്റ് സിവിലിയന്‍സ് & ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷനുമായി (ഐഎസ്ടിഇ) സഹകരിച്ച് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മദിനത്തില് ‘ദേശീയ സ്വശ്രയത്വദിനം’ സംഘടിപ്പിക്കുന്നു.
പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഇന്നൊവേറ്റര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ റെയില്‍വേ ഐസിഎഫില്‍ റിട്ട. പ്രോജക്ട് മാനേജര്‍ കൂടിയായ സുധാംശു മണിയാണ്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സെമി ഹൈസ്പീഡ് ട്രെയിനായ ‘വന്ദേ ഭാരത് എക്സ്പ്രസ്’ രാജ്യത്തെ സ്വാശ്രയത്വത്തിന്റെ മികച്ച ഉദാഹരണമാണ്. അടുത്തിടെ മികച്ചരീതിയില്‍ നടപ്പിലാക്കിയ പ്രോജക്ടുകളില്‍ ഒന്നുകൂടിയാണ് ഇതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
2022 ഒക്ടോബര്‍ 15ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം കേരള സയന്‍സ് മ്യൂസിയം/പ്ലാനറ്റോറിയം സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഈ ലിങ്ക് വഴി രജിസ്ടര്‍ ചെയ്യാം: https://forms.gle/qrPRQqAxukxYxgD58
പ്രതികരിക്കാൻ ഇവിടെ എഴുതുക: