തിരുവനന്തപുരം: സമൂഹത്തില്‍ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ നാളെ സംസ്ഥാനതലത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ ഒമ്പതിന് തൃശൂര്‍ പാണഞ്ചേരി ഗവ. എല്‍.പി. സ്കൂളില്‍ റവന്യൂ മന്ത്രി കെ. രാജന് നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും. കൃഷി മന്ത്രി പി. പ്രസാദ് പ്രഭാഷണം നടത്തും. മുന്നറിയിപ്പുകളും, മുന്നൊരുക്കങ്ങളും എല്ലാവരിലേക്കും എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിന്റെ സന്ദശം.
സ്കൂള്‍ ദുരന്ത നിവാരണ പ്ലാനുകള്‍ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി വികസിപ്പിച്ച ‘ഉസ്കൂള്’ ആപ്പിന്റെ പ്രകാശനം ചടങ്ങില്‍ ടി.എന്‍. പ്രതാപന് എം.പി. നിര്‍വഹിക്കും.യൂണിസെഫ് ഇന്ത്യ സോഷ്യല്‍ പോളിസി ചീഫ് ഹ്യുന്‍ ഹീ ബാന്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്കായി മോക്ഡ്രില്‍, എക്സിബിഷന്, പ്രത്യേക പരിശീലന പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും. ഇന്ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിന സന്ദേശം വായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: