കൊച്ചി : ആയുരാരോഗ്യത്തിനായി നരബലി നടത്തിയ ശേഷം അവരുടെ മാംസം കറിവെച്ച് കഴിച്ചതായി പ്രതി ലൈല. മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാംസം ഭക്ഷിച്ചത്. കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഇത് നല്കാന് ആലോചിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം സ്ഥലത്ത് ഇല്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചതായും ലൈല അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി.
ഐശ്വര്യത്തിനും ആയുരാരോഗ്യത്തിനുമായി നരബലി നടത്തിവരുടെ പച്ച മാംസം ഭക്ഷിക്കണം. ഇത് പുസ്തകങ്ങളില്‍ പറയുന്നുണ്ടെന്നുമാണ് ഷാഫി ഭഗവല്‍ സിങ്ങിനോടും ലൈലയേയും ധരിപ്പിച്ചത്. ഇതിനായി ഷാഫി റോസ്ലിനേയും പത്മയേയും കൊലപ്പെടുത്തിയശേഷം ഇവരുടെ മാസം പൂജിച്ചും നല്കി. ഈ മാസം പൂര്‍ണ്ണമായും ഭക്ഷിക്കണം. അല്പം പോലും അവശേഷിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ കൊലനടത്തിയ അന്ന് തന്നെ മാംസം പാകം ചെയ്ത് ഭഗവല്‍ സിങ്ങും ലൈലയും കഴിക്കുകയായിരുന്നു. നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കിയിരുന്നു. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ ഇയാള്‍ പണയംവെച്ചു.
അതേസമയം നരബലി നടത്തിയ റോസ്ലിന്റേയും പത്മയുടേയും ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോയെന്ന് കാര്യം കൂടി പോലീസ് പരിശോധിക്കും. കൊലപാതകങ്ങളില്‍ ഷാഫിക്ക് മറ്റ് പലരും സഹായങ്ങള്‍ നല്‍കിയെന്ന സംശയങ്ങളെ തുടര്‍ന്നാണ് ഇത്. ഇയാള്‍ക്ക് പലരുമായും ബന്ധം ഉണ്ടെന്നും അതിനാല്‍ ഇവര്‍ക്ക് ആന്തരികാവയവങ്ങള്‍ എല്ലാം ഉണ്ടോയെന്നത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ട് വഴി ഒരാള്‍ ഇത്രയും വലിയ കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയെന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നതാണ് പോലീസ് ഭാഷ്യം. ഇത് കൂടാതെ ഇയാള്‍ പലരേയും ഐശ്വര്യത്തിനും സമ്പത്തിനുമായി നരബലി നടത്താന്‍ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
രണ്ട് സ്ത്രീകളെ നരബലി നല്കിയ സംഭവത്തില്‍ സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ട്. കൊല്ലപ്പെട്ട പത്മത്തെ എത്തിക്കാനായി മുഹമ്മദ് ഷാഫിക്ക് ഒന്നരലക്ഷം രൂപയാണ് വാഗ്ദാനം ചെയ്്തത്. ഇതില്‍ 15,000 രൂപ ഷാഫി മുന്‍കൂര്‍ വാങ്ങി. സിദ്ധന് എന്ന് പരിചയപ്പെടുത്തിയതിനാല്‍ കൂടുതല്‍ തുക ആവശ്യപ്പെടാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ലെന്നും ഷാഫി അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് ഷാഫിക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പടെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവര്‍ത്തിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണങ്ങള്‍ക്കായി 10 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെടും. കേസില്‍ വേറെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: