മെക്സിക്കന്‍ സിറ്റി : മെക്സിക്കോ സാന്‍ മിഗുവല്‍ ടോട്ടോലപാന്‍ നഗരത്തിലുണ്ടായ വെടിവെയ്പ്പില്‍ മേയര്‍ ഉള്‍പ്പടെ 18 പേര് കൊല്ലപ്പെട്ടു. മേയര്‍ കോണ്‍റാഡോ മെന്‍ഡോസയാണ് വെടിയേറ്റുമരിച്ചു. മെന്‍ഡോസയുടെ പിതാവും മുന്‍ മേയറുമായ ജുവാന്‍ മെന്‍ഡോസയും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ലോസ് ടെക്വിലറോസ് എന്ന ക്രിമിനല്‍ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അടുത്തിടെ ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് മെക്സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ വെടിവെയ്പ്പില്‍ 10 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: