ചെന്നൈ: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തമിഴ്നാട്ടിലെ മലയോര ടൂറിസ കേന്ദ്രമായ വട്ടക്കനാലില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സി. ഇവിടെയെത്തുന്ന വിദേശീയരെ പ്രത്യേകിച്ച് ജൂതന്മാരെ ലക്ഷ്യമിട്ട് അന്‍സാര്‍ ഉല് ഖിലാഫ കേരളയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഈ സംഘടനയ്ക്ക് പിഎഫ്ഐയുമായി അടുത്ത ബന്ധമാണുള്ളത് എന്‍ഐഎ വ്യക്തമാക്കി.
സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹമാധ്യമങ്ങള്‍ വഴിയാണ് പിഎഫ്ഐ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ട അന്‍സാര്‍ ഉല് ഖിലാഫ കേരളയാണ് വട്ടക്കനാലില്‍ ആക്രമത്തിന് പദ്ധതിയിട്ടത്. 15 യുവാക്കളും അവരുടെ സഹായികളുമായിരുന്നു സംഘത്തില്‍. സഹായികളില്‍ കൂടുതലും പിഎഫ്ഐ അംഗങ്ങളോ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായവരോ ആയിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, അഹമ്മദീയ വിഭാഗത്തിലുള്ള മുസ്ലീങ്ങള്‍ തുടങ്ങിയവരെയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു, ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉന്നത വ്യക്തികളെയും പ്രധാന സ്ഥലങ്ങളെയും ആക്രമിക്കാനും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഗൂഢാലോചനയും ഇവര്‍ നടത്തി. കൂടാതെ മുസ്ലിം യുവാക്കളെ ഐഎസ് ആശയം പ്രചരിപ്പിക്കുന്നതിന് റിക്രൂട്ട് ചെയ്യുകയും അവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍, അന്വേഷണ ഏജന്‍സികളുടെ പരിശ്രമത്തിന്റെ ഫലമായി ഈ സംഘത്തെ തകര്‍ത്തു. ആക്രമണത്തിന്റെ ഗൂഢാലോചനയ്ക്കിടെ 2016 ഒക്ടോബര്‍ രണ്ടിന് സംഘത്തിലെ അഞ്ച് പേരെ കണ്ണൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മന്‍സീദ്, സ്വാലിത് മുഹമ്മദ്,റഷിദ് അലി സഫ്വാന്, ജാസ്മിന് എന്നിവരാണ് അറസ്റ്റിലായത്. പിന്നാലെ ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളടക്കം നിരവധി വസ്തുക്കള്‍ കണ്ടെടുത്തു.
ഫെയ്സ് ബുക്ക്, ടെലഗ്രാം വഴിയാണ് ഇവര്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവരോട് ആശയവിനിമയം നടത്തിയിരുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇയില്‍ നിന്ന് ഫണ്ട് ലഭിച്ചിരുന്നതായി സ്വാലിത് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. തമിഴ്നാട്ടിലെ വട്ടക്കനാല്‍, കേരളത്തിലെ കോഴിക്കോട് എന്നിവിടങ്ങളിലും കൊച്ചിയില്‍ സംഘടിപ്പിച്ച ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിലും ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി, എന്‍ഐഎ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: