കോഴിക്കോട് : പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്നും കേരളത്തിലേക്ക് ഒഴുകുന്നത് കോടികളെന്ന് കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ച് മാത്രം 120 കോടിയുടെ ഇടപാടുകള്‍ നടന്നുവെന്നാണ് നിഗമനം. കണ്ണൂര്‍ മലപ്പുറം കോഴിക്കോട് സ്വദേശികളാണ് ഈ ഫണ്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
മീഞ്ചന്ത യൂണിറ്റ് വഴി വന്‍ പണമിടപാടാണ് നടന്നിട്ടുള്ളത്. അതിനാല്‍ ഇടപാടുകള്‍ നടത്തിയ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വിദേശത്തു നിന്നും സ്വദേശത്തു നിന്നും ഈ യൂണിറ്റിലേക്ക് പണം എത്തിയിട്ടുണ്ട്. വിദേശ ഫണ്ടുകള്‍ക്ക് പുറമേ പിഎഫ്ഐക്കായി പ്രവാസികളില്‍ നിന്ന് എല്ലാ മാസവും നിശ്ചിത സംഖ്യ പിരിവും വാങ്ങിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ ഷഫീഖ് ആണ്. ഖത്തറിലെ സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് ഇയാള്‍.
അത്തോളി സ്വദേശിയായ കെ.പി.സഫീറാണ് ദേശീയ കമ്മറ്റിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ച് തന്നെയായിരുന്നു ഈ ഇടപാടുകളും. മലപ്പുറം പെരുമ്പടപ്പ് ഡിവിഷന് പ്രസിഡന്റ് ബി.പി.അബ്ദുല്‍ റസാഖാണ് അബുദാബി കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. ആയിരത്തിലധികം അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നുണ്ട്. അതേസമയം നിരോധനം ഏര്‍പ്പടുത്തിയതിന് പിന്നാലെ പിഎഫ്ഐക്ക് സഹായം എന്ന നിലയില്‍ കോടികള്‍ കേരളത്തിലേക്ക് ഒഴുകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും കേന്ദ്ര ഏജന്‍സി അ്ന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: