മുംബൈ: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍പ്പാക്കി. ബോംബെ ഹൈക്കോടതിയില്‍ നല്കിയ കേസാണ് ഒത്തുതീര്‍പ്പാക്കിയത്.
കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി. ഒത്തുതീര്‍പ്പു കരാറില്‍ ഈ തുകയാണ് പറയുന്നതെങ്കിലും കോടികളാണ് പ്രശ്നം തീര്‍ക്കാന്‍ ബിനോയ് യുവതിക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് തള്ളിയിട്ടില്ല. ഇരുവരും ഒപ്പുവച്ച ഒത്തുതീര്‍പ്പുകരാര്‍ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീര്‍പ്പാക്കിയത്. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതായും ബന്ധത്തില്‍ എട്ടു വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുകയാണിവര്‍. കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി.
വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹര്‍ജി നല്കിയപ്പോള് ബോംബെ ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചു. ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് ആയപ്പോള്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കുട്ടിയുടെ പിതൃത്വം ഔദ്യോഗികമായി ബിനോയ് ഏറ്റെടുക്കേണ്ട അവസ്ഥ സംജാതമാകും. കേസില്‍ ഇതു ബിനോയിക്ക് വലിയ തിരിച്ചടിയുമാകും. തുടര്‍ന്ന് അഭിഭാഷകര്‍ നല്കിയ ഉപദേശത്തെ തുടര്‍ന്നാണ് വലിയ തുക നല്കി കേസ് ഒത്തുതീര്‍പ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: