പഞ്ച്കുല: മോദി കുന ദേശീയപാര്‍ക്കിലേക്ക് അഴിച്ചുവിട്ട ചീറ്റപ്പുലികള്‍ക്ക് പൂച്ചകളുടെയും പട്ടികളുടെയും വേട്ടക്കാരുടെയും ആക്രമണങ്ങളില്‍ നിന്നും രക്ഷകനാകാന്‍ എത്തുന്നു ഇലു എന്ന ജര്‍മ്മന്‍ ഷെപ്പേഡ്.
വന്യമൃഗങ്ങളെ രക്ഷിക്കാന്‍ വേണ്ടി ഇന്ത്യയില്‍ പരിശീലനം ലഭിച്ച ആറ് നായക്കളില്‍ ഒന്നാണ് ഇലു. ഊര്‍ജ്ജിതമായ പരിശീലനം ഇപ്പോള്‍ നടന്നുവരികയാണ്. ഈ പരിശീലനത്തില്‍ അനുസരണ, മണം പിടിക്കല്‍, എതിരാളികളെ പിന്തുടരല് തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം. പുലിയുടെയും പുള്ളിപ്പുലിയുടെയും തോല് തിരിച്ചറിയല്‍, അവയുടെ എല്ലുകള്‍, ആനക്കൊമ്പ്, കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങല്‍, റെഡ് സാന്‍ഡേഴ്സ്, കരടികളുടെ പിത്തനീര് എന്നിവയുടെ മണം പിടിക്കാന്‍ പഠിപ്പിക്കും.
ഈ ആറ് നായ്ക്കളെയും മഹാരാഷ്ട്ര, കര്‍ണ്ണാടക, ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ വിന്യസിക്കും. ഇലുവിന് വെറും രണ്ട് മാസമേ പ്രായമുള്ളൂ. യജനമാനോടുള്ള ഒരിക്കലും തകരാത്ത കൂറാണ് ആദ്യം വളര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: