മുംബൈ: ഇസ്ലാമിക വിശ്വാസം പിന്തുടരാത്തതിന് ഹിന്ദുവായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. മുംബൈയിലെ തിലക് നഗറില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. ബുര്‍ഖ ധരിക്കാത്തതിനും ഇസ്ലാം വിശ്വാസങ്ങള്‍ പിന്തുടരാത്തതിനുമാണ്, ഇഖ്ബാല്‍ മുഹമ്മദ് ഷെയ്ഖ് രൂപാലി ചന്ദന്ശിവെയെ കൊന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഇഖ്ബാലിനെ രൂപാലി പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ടണ്ട് വയസ്സുള്ള കുഞ്ഞുണ്ടണ്ട്.
രൂപാലിയുടെ കുടുംബം നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കാന്‍ ഇഖ്ബാലും കുടുംബവും രൂപാലിയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് പരാതിയില്‍ കുടുംബം ആരോപിച്ചു. ഇതിന് വിസമ്മതിച്ച രൂപാലി, ഭര്ത്താവുമായുണ്ടണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി വീട്ടില്‍ നിന്ന് മാറിയാണ് താമസിച്ചിരുന്നത്. സപ്തംബര്‍ 26ന് രാത്രി പത്ത് മണിയോടെ ഇഖ്ബാല്‍ കത്തിയുപയോഗിച്ച് രൂപാലിയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് തിലക് നഗര്‍ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: