കൊച്ചി : പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്തുടക്കമായി. ധൂളി ചിത്രകാരന് പുരളിപ്പുറം നാരായണന് നമ്പൂതിരി 9 ദിവസങ്ങളിലായി ഒരുക്കുന്ന നവദുര്‍ഗ്ഗാ പത്മങ്ങളില്‍ ആദ്യ ദിനത്തിലെ ശൈലീപുത്രീ ഭാവരൂപേണയുള്ള കളത്തില്‍ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണ്‍ നമ്പൂരിപ്പാടിന്റെയും, ക്ഷേത്രം മേല്‍ശാന്തി ഏഴിക്കോട് കൃഷണദാസ് നമ്പൂതിരിയുടെയും ആചാര്യന്ന്മാരുടെയുംകാര്മ്മികത്വത്തില് പൂജാധികര്മ്മങ്ങളോടെയാണ് നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചത്.
കലാ സാംസ്ക്കാരിക പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പത്മശ്രീ ഭരത് ബാലചന്ദ്ര മേനോന് നിര്‍വഹിച്ചു. ഹൈബി ഈഡന് എം.പി മുഖ്യാതിഥിയായിരുന്നു. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി, അഡ്വ. കൃഷ്ണരാജ്,ക്ഷേത്രക്ഷേമസമിതി പ്രസിഡണ്ട് കെ. എന്‍ സതിഷ്ഐഎഎസ്, സെക്രട്ടറി പി.വി അതികായന്, ട്രഷറര്‍ ശ്രീകുമാര്‍ എ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് എ. ഗോപാലകൃഷ്ണന്റെ ആധ്യാത്മിക പ്രഭാഷണവും തുടര്‍ന്ന് ഭക്തിഗാനസുധയും നടന്നു.
9 ദിവസവും കേരളത്തിലെ പ്രഗല്ഭരായ ആചാര്യന്മാരുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ഒക്ടോബര്‍ 4 ന് താന്ത്രികാചാര്യന്‍ അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഡോ: ശ്രീനാഥ് കാരയാട്ടും 40 ല്‍ പരം വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന സാര്‍വ്വത്രിക മഹാചണ്ഡികാഹോമം നടക്കും.എല്ലാ ഭക്തജനങ്ങള്‍ക്കും ഹോമത്തില്‍ നേരിട്ട് പങ്കെടുക്കാവുന്നതാണ്.അന്നേ ദിവസം രാവിലെ 10 മണിക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും പട്ടുംവളയും ലഭിച്ച ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശര്മ്മന് നമ്പൂതിരിയെ വിശ്വ ഹിന്ദു പരിഷത്ത് ആദരിക്കും.
ഒക്ടോബര്‍ 5 ന് രാവിലെ 8.05 മുതല്‍ ജസ്റ്റിസ്. തോട്ടത്തില്‍ രാധാകൃഷ്ണന്, ജസ്റ്റിസ്. പി .എന്‍ രവീന്ദ്രന്, ഋഷിരാജ്സിംഗ് ഐ. പി. എസ് , വിജി തമ്പി, രഞ്ജി പണിക്കര്‍, ശ്രീകുമാരി രാമചന്ദ്രന്, നടന് ജയസൂര്യ, ഡോ.ആര്. പത്മകുമാര്‍, ഗായകന് മധു ബാലകൃഷ്ണന്, ക്ഷേത്രം മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിയ്ക്കും.
പ്രഭാഷണ പരമ്പരയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7 മണി മുതല്‍ ആചാര്യന്മാരുടെ പ്രഭാഷണ പരമ്പര ഉണ്ടായിരിക്കും . 27 ന് ശ്രീ രാമാനന്ദ്, 28 ന് ആചാര്യ പ്രവീണ്‍ പാലക്കോല്‍, 29 ന് പ്രൊഫ. ശ്രുതി ശ്യാം, 30 ന് ഡോ. എം. എം ബഷീര്‍, ഒക്ടോബര്‍ 1 ന് ഡോ. ലക്ഷ്മി ശങ്കര്‍, 2 ന് ശ്രീ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, 3 ന് ആദ്ധ്യാത്മാനന്ദ സ്വാമികള്‍ എന്നിവര്‍ രാത്രി ആത്മീയ പ്രഭാഷണം നടത്തും.മഹാനവമി ദിവസം വൈകിട്ട് 8 മണിക്ക് കല്‍ക്കട്ടയില്‍ നിന്ന് എത്തുന്ന പ്രസിദ്ധ നര്‍ത്തകി അസ്മിതാ കൗറിന്റെയും സംഘത്തിന്റെയും ഒഡിസ്സി നൃത്തവും ഉണ്ടായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: