തൃശൂര്‍ : നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് നടത്തിയ ഹര്‍ത്താലില്‍ കടയടപ്പിക്കാന്‍ വടിവാളെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു പേര് അറസ്റ്റില്‍. പാവറട്ടി പോലീസാണ് പിടികൂടിയത്. മുല്ലശേരി സ്വദേശികളായ ഷാമില്‍, ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഹര്‍ത്താല്‍ ദിനത്തില്‍ കടയടപ്പിക്കുന്നതിനായി വടിവാളുകൊണ്ട് വെട്ടി ഇവര്‍ രണ്ട് കടകളുടെ ചില്ല് തകര്‍ത്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത് കൂടാതെ ഹര്‍ത്താല്‍ ദിനത്തില്‍ ബസിന് കല്ലെറിഞ്ഞതിന് പാവറട്ടി, വടക്കാഞ്ചേരി പോലീസ് രണ്ടു പേരെ വീതം പിടികൂടി. മുള്ളൂര്‍ക്കരയില്‍ കെഎസ്ആര്‍ടിസി ബസിനും ലോറിക്കും കല്ലെറിഞ്ഞ റഫീഖ്, നൗഫല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കല്ലമ്പലത്ത് ബസിന് കല്ലെറിഞ്ഞ കേസില്‍ രണ്ട് പേര് അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അസ്ലം, മുഹമ്മദ് തൗഫീഖ് എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താലിന്റെ പേരില്‍ വ്യാപക ആക്രമണങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഹര്‍ത്താലിന് അസൂത്രണം നല്‍കിയതിന് പിന്നാലെ പിഎഫ്ഐ നേതാക്കളും ഒളിവിലാണ്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: