കര്‍ണാടക: ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ ഫോണ്‍ പേയുടെ ആസ്ഥാനം ബെംഗളൂരുവിലേക്ക് മാറ്റുന്നു. കര്‍ണാടക സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഫോണ്‍ പേ ടെക് സിറ്റിയിലേക്ക് എത്തുന്നത്. മുംബൈയിലെ ഫോണ്‍പേ ഓഫീസ് കര്‍ണാടകയിലേക്ക് മാറ്റുന്നതിനായുള്ള പത്രപരസ്യം കഴിഞ്ഞ ദിവസം കമ്പനി നല്‍കിയിരുന്നു. ഫിന്‍ടെക് ആപ്പിന്റെ ആസ്ഥാനം കര്‍ണാടകയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് ആള്‍ക്കാള്‍ക്ക് ജോലി ലഭിക്കും.
അതേസമയം, കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കര്‍ണാടക സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിനുള്ള ബിജെപി സര്‍ക്കാരിന്റെ സുപ്രധാന നീക്കത്തിന്റെ ഭാഗമായാണിത്. എല്ലാ കരാര്‍ ജോലികളിലും സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് എല്ലാ വകുപ്പുകളോടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദേശിച്ചു.
െ്രെഡവര്‍മാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഹൗസ് കീപ്പിങ് സ്റ്റാഫ്, ഗ്രൂപ്പ് ഡി ജീവനക്കാര്‍ എന്നിവരെ സര്‍ക്കാര്‍ സ്ഥിരമായി കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കാറുള്ളത്. നിലവില്‍ 4.6 ലക്ഷം ജീവനക്കാരുള്ള കര്‍ണാടകയില്‍ അനുവദിച്ച തസ്തികകളില്‍ 1.5 ലക്ഷം കരാര്‍ അടിസ്ഥാനത്തിലുള്ള ജീവനക്കാരുണ്ട്.
ഇതില്‍ 50,000 തസ്തികകള്‍ വനിതാ ജീവനക്കാര്‍ക്കായി സംവരണം ചെയ്യും. സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ള ജീവനക്കാരെ നിയമിക്കുന്നതിനുള്ള ടെന്‍ഡര്‍ രേഖകളില്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം. സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇത് ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: