കണ്ണൂര്‍ : ഹര്‍ത്താല്‍ ദിനത്തില്‍ പയ്യന്നൂരില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് തല്ലിയോടിച്ചു. പയ്യന്നൂര്‍ ടൗണില്‍ തുറന്ന കടകളാണ് ആറ് പ്രവര്‍ത്തകര്‍ ചേര്‍ന്നു പൂട്ടിക്കാന്‍ ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ മര്‍ദ്ദിച്ച ശേഷം പോലീസില്‍ ഏല്പിച്ചു.
തൃക്കരിപ്പൂര്‍ കാരോളത്തെ കെ.വി.മുബഷീര്‍ (25), ഒളവറയിലെ അബ്ദുള്‍ മുനീര്‍ (37), രാമന്തളി വടക്കുമ്പാടെ നര്‍ഷാദ് (26),ഷുഹൈബ് (28) എന്നിവരാണ് പിടിയിലായത്. ഹര്‍ത്താല്‍ അനുകൂലികള്‍ പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ സെന്‍ട്രല്‍ ബസാര്‍ വരെയുള്ള തുറന്ന കടകളിലും ബാങ്കുകളിലും കയറി പൂട്ടാന്‍ ആവശ്യപ്പെട്ടു. ഇവര്‍ സെന്‍ട്രല്‍ ബസാറിലെത്തിയപ്പോഴാണ് നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ഇവരെ റോഡിലിട്ട് മര്‍ദിച്ച ശേഷമാണ് പോലീസിന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: