ബെംഗളൂരു: കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്തുവാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുകൂലികളായ രണ്ട് പേര് പോലീസ് പിടിയില്‍. മംഗളൂരു സ്വദേശി മാസ് മുനീര്‍ അഹമ്മദ് (22), ശിവമോഗ സ്വദേശി സയ്യിദ് യാസിന് സിദ്ദേശ്വര്‍ (21) എന്നിവരെയാണ് ശിവമോഗ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ കൂട്ടാളിയായ തീര്‍ത്ഥഹള്ളി സോപ്പുഗുഡ്ഡെ സ്വദേശി മുഹമ്മദ് ഷാരിഖ് ഒളിവിലാണ്. പ്രതികള്‍ക്കെതിരെ യുഎപിഎയും ചുമത്തി. ഇവര്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വച്ചിരുന്നതായും പോലീസ് അറിയിച്ചു.
മൂന്നു പേര്‍ക്കു ഐഎസുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. പിടിയിലായ യാസിന് ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്. ശിവമോഗയില്‍ മാസങ്ങളായി അക്രമങ്ങള്‍ നടക്കുന്നതില്‍ പ്രതികള്‍ക്ക് പ്രധാന പങ്കുണ്ട്. സ്ഫോടനം ഉള്‍പ്പെടെയുള്ള തീവ്രവാദ പരിശീലനം നേടിയവരാണ് മൂവരും. ഇവരില്‍ ഒരാള്‍ക്ക് പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: