കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ബെംഗളൂരു അതിന്റെ വിശാഖപട്ടണത്തുള്ള സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് സെന്ററിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് രണ്ട് വര്‍ഷത്തേക്ക് ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
* ട്രെയിനി എന്‍ജിനീയര്‍. ഒഴിവുകള്‍ 40 (ജനറല്‍ 17, ഇഡബ്ല്യുഎസ്- 3, ഒബിസി- 11, എസ്സി- 6, എസ്ടി- 3), ശമ്പളം ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടുവര്‍ഷം 35000 രൂപ വീതം. യോഗ്യത-ബിഎ/ബിടക്- കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഐടി 55% മാര്‍ക്കോടെ വിജയിച്ചിരിക്കണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതി. പ്രായപരിധി 1.9.2022 ല്‍ 28 വയസ്സ്.
* പ്രോജക്ട് എന്‍ജിനീയര്‍, ഒഴിവുകള്‍-60 (ജനറല്‍ 24, ഇഡബ്ല്യുഎസ്-6, ഒബിസി-16, എസ്സി- 10, എസ്ടി- 4), ശമ്പളം ആദ്യവര്‍ഷം പ്രതിമാസം 40,000 രൂപ, രണ്ടാംവര്‍ഷം 45,000 രൂപ വീതം. യോഗ്യത- ബിഇ/ബിടെക്- ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇല്കട്രോണിക്സ് ആന്റ് ടെലി കമ്യൂണിക്കേഷന്‍/കമ്യൂണിക്കേഷന്‍/മെക്കാനിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ഐടി/ഇലക്ട്രിക്കല്‍ 55% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് മിനിമം പാസ് മതി. സോഫ്റ്റ് വെയറില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ വര്‍ക്ക് എക്സ്പീരിയന്‍സുണ്ടായിരിക്കണം. പ്രായപരിധി 1.9.2022 ല്‍ 32 വയസ്സ്.
ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും എസ്സി/എസ്ടി ക്കാര്‍ക്ക് 5 വര്‍ഷവും പിഡബ്ല്യുബിഡി വിഭാഗത്തിന് 10വര്‍ഷവും പ്രാപരിധിയില് ഇളവുണ്ട്.
അപേക്ഷാഫോറവും റിക്രൂട്ട്മെന്റ് വിജ്ഞാപനവും www.bel-india.in നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ്-ട്രെയിനി എന്‍ജിനീയര്‍-150 രൂപ, പ്രോജക്ട് എന്‍ജിനീയര്‍ -400 രൂപ. 18% നികുതി കൂടി നല്‍കണം. അപേക്ഷ മാനേജര്‍ (എച്ച്ആര്‍./ഇഎസ് & എസ്ഡബ്ല്യു), എന്ന വിലാസത്തില്‍ സെപ്തംബര്‍ 23 നകം ഓര്‍ഡിനറി/സ്പീഡ് പോസ്റ്റില്‍ ലഭിക്കണം. എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് സെലക്ഷന്.
ബെല്‍: ഡെപ്യൂട്ടി എന്‍ജിനീയര്‍
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഗാസിയാബാദ്, ഖോദ്വാര യൂണിറ്റുകളിലേക്ക് ഡെപ്യൂട്ടി എന്‍ജിനീയര്‍ (ഗ്രേഡ്-2) ഇലക്ട്രോണിക്സ് തസ്തികയില്‍ 24 ഒഴിവുകളില്‍ നിയമനത്തിന് ഒക്ടോബര്‍ 6 വരെ അപേക്ഷ സ്വീകരിക്കും. സ്ഥിരം നിയമനമാണ്. ശമ്പള നിരക്ക് 40,000- 1,40,00 രൂപ.
യോഗ്യത-ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ഇസി/ടെലികമ്യൂണിക്കേഷന്‍/ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഫുള്‍ടൈം ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 1.9.2022 ല്‍ 25 വയസ്സ്. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി, വിമുക്ത ഭടന്മാര് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-india.in ല്‍ ലഭിക്കും. ദല്‍ഹിയില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
ഏഴിമല നേവി ചില്‍ഡ്രന്‍സ് സ്കൂളില്‍ ടീച്ചര്‍, ലൈബ്രേറിയന്‍ ഒഴിവുകള്‍
ഏഴിമല നേവി ചില്‍ഡ്രന്‍ സ്കൂളില്‍, ഇനി പറയുന്ന തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ച്, െസപ്തംബര്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കും.
* ഹെഡ് മാസ്റ്റര്‍/ഹെഡ് മിസ്ട്രസ്, യോഗ്യത-60 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്സ് ബിരുദവും ബിഎഡും 10 വര്‍ഷത്തില്‍ കുറയാത്ത അദ്ധ്യാപനപരിചയവും. കൂടാതെ അംഗീകൃത സ്കൂളില്‍ മേധാവിയായി 3 വര്‍ഷത്തെ വര്‍ക്ക് എക്സ്പീരിയന്സുണ്ടാവണം. പ്രായപരിധി 35-45 വയസ്സ്.
* ട്രെയിന്‍ഡ് ഗ്രാഡുവേറ്റ് ടീച്ചര്‍ റ്റിജിറ്റി (കമ്പ്യൂട്ടര്‍ സയന്‍സ്) യോഗ്യത- കമ്പ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി പ്രായപരിധി 40 വയസ്സ്.
* റ്റിജിറ്റി- ഇംഗ്ലീഷ്, സംസ്കൃതം-യോഗ്യത-ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദവും 50% മാര്‍ക്കോടെ ബിഎഡും. പ്രായപരിധി 40 വയസ്സ്.
* പാര്‍ട്ട് ടൈം ടീച്ചേഴ്സ്-യോഗ്യത-ബിരുദവും രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സും.
* ലൈബ്രേറിയന്‍-യോഗ്യത-ലൈബ്രറി സയന്‍സില്‍ ബിരുദം. പ്രായപരിധി 40 വയസ്സ്.
ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കാണ് അവസരം. അപേക്ഷാ ഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും https://shrotnart.atb/LTZ ലഭിക്കും. വിലാസം: The Director, Navy Children School, Indian National Acadamy (PO), Ezhimala -670310. email: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: