റിയാദ്: സൗദിയില്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഉല്പന്നങ്ങളുടെ വിപണനമേള ഇന്ത്യന്‍ ഉത്സവ് കേന്ദ്രവ്യവസായ വാണിജ്യ ടെക്സറ്റൈല്‍സ് മന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.
2023 മുതല്‍ ഇന്ത്യന്‍ ധാന്യമായ തിനയുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുന്നതിനാല്‍ വിവിധ തരം തിനകളും ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.
റിയാദ് മുറബ്ബ അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു ചടങ്ങ്. ലുലു ചെയ്രര്മാനും എംഡിയുമായ യൂസഫലിയും ലുലു സൗദിയുടെ ഡയറക്ടര്‍ ഷെഹീം മുഹമ്മദും പങ്കെടുത്തു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: