ഇനിയെങ്കിലും ഈ പല്ലവി നിര്‍ത്താറായില്ലേ?
ഗവര്‍ണ്ണര്‍ ആര്‍.എസ്.എസ് ആണ് പോലും. പഞ്ചായത്തംഗം മുതല്‍ രാജ്യത്തിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയും വരെ ആര്‍.എസ്.എസ്സുകാര്‍ ആയ കാലത്താണ് ഗവര്‍ണ്ണര്‍ ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞ് നിലവിളിക്കുന്നത്. ഗവര്‍ണ്ണര്‍ ആര്‍.എസ്.എസ് ആയതിനെതിരെ എവിടെ പരാതി പറയും. ഗവര്‍ണറെ നിയമിച്ച രാഷ്‌ട്രപതിയോടോ? അതോ ശുപാര്‍ശ ചെയ്ത കേന്ദ്ര മന്ത്രിസഭയോടോ? ഇനി അഥവാ കോടതിയില്‍ പോകാമെന്ന് വെച്ചാല്‍ അവിടെയും ഉണ്ടാകും ‘സംഘി’കളായ ജഡ്ജിമാര്‍. അപ്പോ പിന്നെ കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ കുറെ രോദിക്കാം. മണ്ടന്മാരായ അണികള്‍ തൊണ്ട കീറി കൂടെ കരയും എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.
ഗവര്‍ണ്ണര്‍ ആരാണ് എന്നതല്ലല്ലോ വിഷയം അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി ഉണ്ടോ എന്നതല്ലേ? മുഖ്യമന്ത്രിയുടെ മുന്‍ അദ്ധ്യാപകന്‍ കൂടിയായിരുന്ന എം.എന്‍ വിജയന്‍ മാഷ് പറഞ്ഞതേ ഇക്കാര്യത്തിലും പറയാനുള്ളൂ. ‘ കുഴപ്പം പിടിച്ച ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്ന് ഇറക്കി വിട്ടാലും, ചോദ്യം ക്ലാസില്‍ തന്നെ അവശേഷിക്കും.’ അതുകൊണ്ട് മുഖ്യമന്ത്രി ഉടായിപ്പ് നിലവിളി അവസാനിപ്പിച്ച് ചോദ്യത്തിന് ഉത്തരം പറയണം. അതാണ് മലയാളികള്‍ക്ക് കേള്‍ക്കേണ്ടത്. അല്ലാതെ ഗവര്‍ണ്ണറുടെ രാഷ്‌ട്രീയം ചികയല്‍ അല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: