ലാഹോര്‍: അയല്‍ രാജ്യങ്ങള്‍ ലോകശക്തിയായി കുതിക്കുമ്പോള്‍ പാക്കിസ്ഥാന് പട്ടിണിയില്‍ മുങ്ങിത്താഴുകയാണെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്. എപ്പോഴും കടമായി പണം ചോദിക്കുന്ന രാജ്യമായാണ് പാകിസ്താനെ സൗഹൃദ രാജ്യങ്ങള്‍ പോലും കാണുന്നത്. അയല്‍ രാജ്യങ്ങള്‍ വളരെ വലിയ മുന്നേറ്റങ്ങള്‍ കാഴ്ച്ച വെയ്ക്കുമ്പോള്‍ കണ്ടു നില്ക്കാനെ പാക്കിസ്ഥാന് ആകുന്നുള്ളൂവെന്ന് ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ അദേഹം പറഞ്ഞു.
ഇന്ന് എതെങ്കിലും സൗഹൃദ രാജ്യത്തിലേക്ക് പാക്കിസ്ഥാന് പ്രതിനിധികള്‍ പോവുകയോ ഫോണ്‍കോള്‍ ചെയ്യുകയോ ചെയ്താല്‍ പണത്തിനായി യാചിക്കാന്‍ എത്തിയവരെന്നാണ് അവര്‍ പറയുന്നത്. 75 വര്‍ഷങ്ങള്‍ക്കിപ്പുറം പാകിസ്താന് എവിടെയാണ് നില്‍ക്കുന്നത്. ചെറുകിട രാജ്യങ്ങള്‍ വരെ പാകിസ്താനെ മറികടന്നുവെന്നും അദ്ദേഹം ലോയേഴ്സ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു.
പാകിസ്താനില്‍ അതിവേഗത്തില്‍ കുതിക്കുന്ന പണപ്പെരുപ്പത്തിന് ഇംറാന്‍ ഖാന് സര്‍ക്കാറാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എഫുമായുള്ള കരാര്‍ ഇംറാന്‍ ഖാന് സര്‍ക്കാര്‍ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുതല്‍ ഇന്ത്യയുമായി ചങ്ങാത്തം സ്ഥാപിക്കണമെന്ന നിലപാടുള്ള വ്യക്തിയാണ് ഷഹ്ബാസ് ശരീഫ്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള താത്പര്യം പരസ്യമായി അദേഹം തുറന്നു പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ് മാര്‍ഗമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: