കൊച്ചി : അറ്റകുറ്റപ്പണി നടത്തിയതിന് പിന്നാലെ റോഡില്‍ രൂപപ്പെട്ട കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ദിവസങ്ങള്‍ക്ക് മുന്നേയാണ് ആലുവ- പെരുമ്പാവൂര്‍ റൂട്ടിലെ റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. അതിനു പിന്നാലെതന്നെ റോഡില്‍ കുഴി രൂപപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇതില്‍ വഴിയാത്രക്കാരന് അപകടത്തില്‍പ്പെട്ടത്.
ജോലിക്ക് പോകവേയാണ് യുവാവ് കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടത്. പിന്നാലെ നാട്ടുകാര്‍ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. ടാര്‍ ഇട്ട് ദിവസങ്ങള്‍ക്കകം റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്ന് ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. പിന്നാലെ 10 ലക്ഷം രൂപ ചെലവാക്കിയാണ് 22 ദിവസം മുമ്പ് ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ അടച്ചത്.
എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ഇതിനെതിരെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇന്ന് രാവിലെ അപകടം നടന്നതോടെ നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി കുഴികള്‍ അടയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: