തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് അടച്ചിടും. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ശ്രമിക്കുന്നുവെന്നും എച്ച്.പി.സി. പമ്പുകള്‍ക്ക് മതിയായ ഇന്ധനം നല്‍കുന്നില്ലെന്നും പമ്പ് ഉടമകള്‍ പറയുന്നു. മതിയായ ഇന്ധനം ലഭിക്കുന്നില്ല എന്ന് വളരെ നാളുകളായി എച്ച്പിസി പമ്പുടമകള്‍ ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ ഇതുവരെയായി ഇതിന് പരിഹാരം ഉണ്ടായിരുന്നില്ല. സംസ്ഥാന തലത്തില്‍ മന്ത്രിക്ക് നിവേദനം നല്കി. സംസ്ഥാനത്തെ 35 ശതമാനത്തോളം പമ്പുകള്‍ എച്ച്പിസി ഡീലര്‍മാര്‍ നടത്തുന്നതാണ്. പ്രശ്നം അടിയന്തരമായി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പമ്പുടമകളുടെ ആവശ്യം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് നേരിട്ട് പരാതി നല്‍കിയിട്ടും വിഷയത്തില്‍ പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് പമ്പുടമകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: