തിരുവനന്തപുരം: വയനാട് എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ‘ഭാരത് ജോഡോ യാത്ര’യില്‍ പോക്കറ്റടി. യാത്രയില്‍ പങ്കെടുത്ത രണ്ടു പേരുടെയാണ് പോക്കറ്റുകള്‍ കൊള്ളയടിക്കപ്പെട്ടത്. നേമത്തിനടുത്ത് വെള്ളായണി ജംക്ഷനില്‍നിന്നു പട്ടത്തേക്കുള്ള യാത്രയിലാണ് സംഭവം. തുടര്‍ന്ന് ഇവര്‍ കരമന പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ കരമന പോലീസും തിരുവനന്തപുരം ഫോര്‍ട്ട് പോലീസും ചേര്‍ന്ന് പരിശോധിച്ചു. ഇതില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പോക്കറ്റടി സംഘത്തെ തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ മുന്‍പും സമാനകേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി.
നേമത്തുനിന്നുള്ള യാത്രയിലാണ് തമിഴ്നാടുനിന്നുള്ള സംഘം കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നും നാലംഗ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. രാഹുല്‍ഗാന്ധിയെ കാണാനായി വഴിയരികില്‍ കാത്തുനില്‍ക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. തമിഴ്നാട്ടില്‍നിന്നാണ് യാത്രയുടെ ഒപ്പം സംഘം കേരളത്തിലേക്കെത്തിയതെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: