ഇടുക്കി: ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. മറ്റൊരു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നേര്യമംഗലം ചാക്കോച്ചി വളവിലാണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവ് ആണ് മരിച്ചത്. മൂന്നാര്‍-എറണാകുളം ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ അഞ്ചു മണിക്കാണ് അപകടം ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ നേര്യമംഗലം, കോതമംഗലം ആശുപത്രികളിലേക്ക് മാറ്റി. ബസില്‍ നിന്ന് ആളുകളെ പുറത്തെടുക്കുന്നത് തുടരുകയാണ്. ബസില്‍ അറുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: