കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ വെടിയുണ്ട വിദഗ്ദ പരിശോധനയ്ക്കയക്കും. അപകടം നടന്ന സമയം നേവി ഉദ്യോഗസ്ഥര്‍ ഫയറിങ് പരിശീലനം നടന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
നാവിക സേന ഇന്നലെ ഫയറിങ് പരിശീലനം നടത്തിയ സമയം അടക്കം പോലീസ് പരിശോധിക്കും. ഇവിടെ നിന്ന് ഉന്നം തെറ്റിവന്ന വെടിയുണ്ടയാണ് മത്സ്യത്തൊഴിലാളിയുടെ ചെവിയില്‍ കൊണ്ടതെന്നാണ് നിഗമനം. അല്ലാതെ പരിസരത്ത് വെടിയുണ്ട എത്താനുള്ള മറ്റ് സാധ്യതകളില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കുന്നു.
മീന്‍പിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കടലില്‍വെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ തീരദേശ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. വെടിയുണ്ട മറ്റാരുടെയോ ആണ്്, ഇതിലും വലിപ്പമുളള വെടിയുണ്ടകളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നതെന്നാണ് നേവി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഫാര്ട്ടു കൊച്ചിയില്‍ ഒന്നര കിലോമീറ്റര്‍ മാറി കടലിലാണ് സംഭവം. മീന്‍പിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതില്‍ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്റെ ചെവിയില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ നിന്നു വെടിയുണ്ടയും കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: