കൊച്ചി: തെരുവുനായ്ക്കളുടെ കടിയേറ്റാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ലഭിയ്ക്കാന്‍ അര്‍ഹതയുണ്ടോ? തീര്‍ച്ചയായും ഉണ്ട്.
2016ല്‍ കേരളത്തില്‍ നിന്നും ഒരു വ്യക്തി തെരുവനായ്ക്കള് കടിക്കുന്നത് മൂലമുള്ള നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരു പൊതുതാല്പര്യഹര്ജി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാരില്‍ ഒരു വകുപ്പും ഇല്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ വാദം കേട്ട അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതി രൂപീകരിച്ചു- അതാണ് ജസ്റ്റിസ് സിരി ജഗന് കമ്മിറ്റി. ഈ സമിതിയാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് ഉണ്ടാകുന്ന നാശന്ഷ്ടങ്ങള്ക്ക് വില്ലേജ്, പഞ്ചായത്ത്, കോര്പറേഷന്, മുനിസിപ്പാലിറ്റി എന്നിവ നഷ്ടപരിഹാരം നല്‍കണമെന്ന് സിരി ജഗന് കമ്മിറ്റി നിര്‍ദേശിച്ചു.
2016ല്‍ രൂപീകരിച്ച സിരി ജഗന് കമ്മിറ്റിയില്‍ ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍, റിട്ട. ഹൈക്കോര്‍ട്ട് ജഡ്ജി, ലോ സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. നഷ്ടപരിഹാരം ലഭിക്കാന്‍ ഈ സമിതിക്കാണ് പരാതി നല്‍കേണ്ടത്. ഒരു വെള്ളക്കടലാസില്‍ എവിടെവെച്ച് നായുടെ കടിയേറ്റു, എന്തൊക്കെ പരിക്കുകള്‍ പറ്റി, എന്തൊക്കെ നഷ്ടങ്ങള്‍ സംഭവിച്ചു (അതായത് ആശുപത്രിച്ചെലവ്, മെഡിക്കല്‍ ബില്‍ എന്നിവയുടെ വിശദാംശങ്ങള്‍) എന്നിവ വിശദമായി എഴുതണം.
പോസ്റ്റല്‍ വഴിയോ, ഇ മെയില്‍ വഴിയോ ഈ പരാതി നല്‍കാം. പരാതി നല്‍കേണ്ട മേല്‍വിലാസം ഇതാണ്: ജസ്റ്റിസ് സിരി ജഗന് കമ്മിറ്റി, യുപി എഡി ഓഫീസ് ബില്‍ഡിംഗ്, ഫസ്റ്റ് ഫ്ലോര്‍, സ്പെഷ്യലിസ്റ്റ് ആശുപത്രിയ്ക്ക് സമീപം, പരമാര റോഡ്
ഇ മെയില്‍: ജസ്റ്റിസ് സിരിഗജന്കമ്മിറ്റി അറ്റ് ജിമെയില്‍.കോം ([email protected])
ഈ പരാതി ലഭിച്ചാല്‍ സമിതി ഈ പരാതി പഠിച്ചശേഷം അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ (പഞ്ചായത്തോ, വില്ലേജോ, മുനിസിപ്പാലിറ്റിയോ, കോര്‍പറേഷനോ) പ്രതിനിധിയെ ചര്‍ച്ചയ്ക്ക് വിളിക്കും. അതിന് ശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: