തിരുവനന്തപുരം: മന്ത്രിസഭയിലെത്തിയ എം.ബി. രാജേഷിന് തദ്ദേശ, എക്സൈസ് വകുപ്പുകളുടെ ചുമതല നല്കി. രാജിവച്ച എം.വി. ഗോവിന്ദന് കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പുകള്‍ തന്നെയാണ് എം.ബി. രാജേഷിനും ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫയല്‍ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ ഫയലില്‍ ഒപ്പുവെച്ചാല്‍ വിജ്ഞാപനം പുറത്തിറങ്ങും. വകുപ്പുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എക്സൈസ് വകുപ്പ് വി.എന്‍. വാസവന് നല്‍കിയേക്കുമെന്നും പകരം തൊഴില്‍, സാംസ്കാരിക വകുപ്പുകളാകും രാജേഷിന് ലഭിക്കുകയെന്നായിരുന്നു സൂചന.
നേരത്തേ, രാജേഷിന് ചൊവ്വാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലി നല്കി. മുഖ്യമന്ത്രി പിണറായി വിജയന്, മറ്റു മന്ത്രിമാര്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാലക്കാട് തൃത്താല നിയോജകമണ്ഡലത്തില്‍നിന്നാണ് എം.ബി. രാജേഷ് നിയമസഭയിലെത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ സ്പീക്കറായിരുന്നു. മന്ത്രിയായിരുന്ന എം.വി. ഗോവിന്ദര്‍ പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിസഭയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: